അജ്മാനിലെ ആദ്യത്തെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് പദവി ഒബ്രോയ്ക്ക്

അജ്മാനിലെ ആദ്യത്തെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് പദവി ഒബ്രോയ്ക്ക്

ഈ ആഴ്ച അവസാനത്തോടെയാണ് റിയോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്

അജ്മാന്‍: ഒബ്രോയ് ബീച്ച് റിസോര്‍ട്ട്, അല്‍ സോറയ്ക്ക് അജ്മാനിലെ ആദ്യത്തെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് പദവി ലഭിച്ചു. റിസോര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് അജ്മാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിസോര്‍ട്ടിന് ഫൈവ് സ്റ്റാര്‍ പദവി നല്‍കിയത്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഒബ്രോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനാണ് ദ ഒബ്രോയ് ബീച്ച് റിസോര്‍ട്ട്, അല്‍ സോറയുടെ പ്രവര്‍ത്തന ചുമതല. ഈ ആഴ്ച അവസാനത്തോടെയാണ് റിയോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്.

അല്‍ സോറയ്ക്ക് ചുറ്റുമുള്ള 247 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി സമ്പന്ന പ്രദേശത്തിന് സമീപമാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. അജ്മാനിലെ ആദ്യത്തെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടും അഞ്ചാമത്തെ പഞ്ചനക്ഷത്ര ഹോട്ടലുമാണ് ഒബ്രോയ് ബീച്ച് റിസോര്‍ട്ട്, അല്‍ സോറ.

അജ്മാനിലേക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട വിനോദസഞ്ചാരികളേയും ആകര്‍ക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് അജ്മാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജനറല്‍ മാനേജര്‍ ഫൈസല്‍ അല്‍ നുആയ്മി പറഞ്ഞു. പ്രാദേശികമായും അന്തര്‍ദേശീകയും അജ്മാനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറ്റാലിയന്‍ ആര്‍ക്കിടെക്കായ പിയേറോ ലിസ്സോണിയാണ് റിസോര്‍ട്ട് രൂപകല്‍പ്പന ചെയ്തത്. 113 വില്ലകളും സ്യൂട്ടുകളും പെന്റ്ഹൗസുകളുമാണ് ഹോട്ടലിലുള്ളത്. റൂമുകള്‍ക്കും സ്യൂട്ടുകള്‍ക്കും സ്വകാര്യ ബാല്‍ക്കണികളുണ്ടാകും. 5.43 മില്യണ്‍ സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിപ്പിച്ച് കിടക്കുന്ന അല്‍ സോറയുടെ 1.6 കിലോമീറ്റര്‍ കടലിന് അഭിമുഖമായാണ് കിടക്കുന്നത്.

മേഖലയില്‍ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കും എന്ന ഞങ്ങളുടെ വാഗ്ദാനത്തിന് ശക്തിപകരുന്നതാണ് ഒബ്രോയ് ബീച്ച് റിസോര്‍ട്ട്, അല്‍ സോറയുടെ ഫൈവ് സ്റ്റാര്‍ പദവിയെന്ന് അല്‍ സോറ ഡെവലപ്‌മെന്റ് കമ്പനിയുടെ സിഇഒ ഇമാദ് ധന പറഞ്ഞു. സന്ദര്‍ശകര്‍ക്കായി 18 ഹോള്‍ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഫ് കോഴ്‌സും മികച്ച അടിസ്ഥാനസൗകര്യങ്ങളും പബ്ലിക് പാര്‍ക്കും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World