ആധാര്‍ നിര്‍ബന്ധമാക്കിയത് ഇന്ത്യയിലെ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു

ആധാര്‍ നിര്‍ബന്ധമാക്കിയത് ഇന്ത്യയിലെ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു

മുംബൈ: ചൂട്, ഭക്ഷണം, അഴുക്ക് എന്നിവയെക്കുറിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന പ്രവാസികള്‍ പലപ്പോഴും പരാതികള്‍ പറയാറുണ്ട്. ആധാറിന് വേണ്ടിയുള്ള അപേക്ഷ നല്‍കലും രജിസ്‌ട്രേഷനും രാജ്യത്ത് നിര്‍ബന്ധമാക്കിയത് ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കിടയില്‍ കൂടുതല്‍ ആശങ്കകള്‍ക്കും പ്രയാസങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിട്ടുള്ളത്. പല പ്രവാസികള്‍ക്കും ആധാര്‍ നേടേണ്ടത് അത്യവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്. 2017ലെ ധനകാര്യ മിയമപ്രകാരം ജൂലൈ 1 മുതല്‍ നികുതി റിട്ടേണുകള്‍ക്കും പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയിലുണ്ടായിരുന്ന ആര്‍ക്കും ആധാര്‍ നിയമപ്രകാരം ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് യോഗ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ബയോമെട്രിക് വിവരങ്ങളടക്കമുള്ളവ നല്‍കേണ്ടി വരുമെന്നത് പ്രവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

‘ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതില്‍ വ്യക്തത വരുത്താന്‍ നിരവധി പ്രവാസികള്‍ ഞങ്ങളെ സമീപിച്ചിരുന്നു. അവരെ സംബന്ധിച്ച് ഇത് അനാവശ്യമായ ഒന്നാണ്,’ അശോക് മഹേശ്വരി അസോസിയേറ്റ്‌സ് എല്‍എല്‍പി പാര്‍ട്ണറായ അമിത് മഹേശ്വരി പറയുന്നു.

‘ഇന്ത്യയില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനായി എനിക്ക് ഒരു പാന്‍കാര്‍ഡും മറ്റ് രേഖകളും ഉണ്ട്. ആധാര്‍ ഒരു കര്‍ക്കശമായ ഭാരമാണ്. ബിസിനസ്സ് ചെയ്യുന്നതിന്റെ സൗകര്യത്തെ ഇത് ബാധിക്കും, ‘ മുംബൈയില്‍ ജീവിക്കുന്ന ബ്രിട്ടീഷ് പൗരനായ ഡാനി കരോള്‍ പറഞ്ഞു. മാത്രമല്ല ബയോമെട്രിക് വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കുന്നതില്‍ പ്രവാസികള്‍ ജാഗരൂകരാണെന്നും കരോള്‍ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ക്കും സര്‍ക്കാരിന്റെ നീക്കം പ്രയോഗിക വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ആധാറിന് വേണ്ടി അവര്‍ ഇന്ത്യ സന്ദര്‍ശിക്കേണ്ടതായി വരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പിഡബ്ല്യുസി പേഴ്‌സണല്‍ ടാക്‌സ് തലവനായ കുല്‍ദീപ് കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസം പോലുമില്ലാത്ത പ്രവാസികള്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയും ആദായ നികുതി അടച്ച് വരികയും ചെയ്യുന്നുണ്ടെന്നും ആധാറിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവൈ പാര്‍ട്ണറായ മായുര്‍ സാഹ് വ്യക്തമാക്കി.

Comments

comments

Categories: Top Stories