ലാഹോറില്‍ ചാവേര്‍ സ്‌ഫോടനം: ആറ് പേര്‍ കൊല്ലപ്പെട്ടു താലിബാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

ലാഹോറില്‍ ചാവേര്‍ സ്‌ഫോടനം: ആറ് പേര്‍ കൊല്ലപ്പെട്ടു താലിബാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

ലാഹോര്‍: ജനസംഖ്യ കണക്കെടുപ്പ് സംഘത്തിനു സുരക്ഷയൊരുക്കിയ സൈനികര്‍ക്കു നേരെ ലാഹോറില്‍ നടന്ന ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് പേര്‍ സൈനികരാണ്. രണ്ട് പേര്‍ സിവിലിയന്മാരും. 18 പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ എന്ന അറിയപ്പെടുന്ന തെഹ്‌രിക്-ഐ-താലിബാന്‍ ഏറ്റെടുത്തു.

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണു പാകിസ്ഥാനില്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, ജനസംഖ്യാ കണക്കെടുപ്പ് പാകിസ്ഥാന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കുമെന്നാണു കണക്കാക്കുന്നത്. എന്യുമറേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന സെന്‍സസ് സംഘത്തിനു പാകിസ്ഥാനില്‍ കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാവലയത്തെ ഭേദിച്ചു കൊണ്ടാണ് ഇന്നലെ ചാവേര്‍ സ്‌ഫോടനം അരങ്ങേറിയത്.

പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു സ്‌ഫോടനം. ഇതേ തുടര്‍ന്നു സംഭവസ്ഥലമായ ബേഡിയാന്‍ റോഡും പരിസരവും പൊലീസ് സുരക്ഷാവലയത്തിലാക്കി. ചാവേറാക്രമണത്തെ തീവ്രവാദ പ്രവര്‍ത്തിയെന്നു പഞ്ചാബ് പ്രവിശ്യയിലെ നിയമമന്ത്രി റാണ സന ഉള്ള പറഞ്ഞു. രണ്ട് മാസത്തിനിടെ ലാഹോറില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണു ബുധനാഴ്ച നടന്നത്. ആദ്യ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Comments

comments

Categories: Top Stories, World

Related Articles