Archive

Back to homepage
Auto

കാര്‍ നിര്‍മ്മാതാക്കളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നു

ഈ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ കാര്‍ വിപണി 8-10 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷ ന്യൂ ഡെല്‍ഹി : മറ്റ് വാഹന സെഗ്‌മെന്റുകളേക്കാള്‍ കൂടുതല്‍ വില്‍പ്പന സാധ്യത പാസഞ്ചര്‍ കാര്‍ കമ്പനികളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇന്ത്യന്‍ വാഹന

Auto

2020 ഓടെ നാല് കാറുകള്‍ ടാറ്റ മോട്ടോഴ്‌സ് പിന്‍വലിക്കും

നാനോ, ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ്, സുമോ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് സൂചന കൊല്‍ക്കത്ത : നിലവിലെ വാഹനനിരയില്‍നിന്ന് മൂന്ന്-നാല് വര്‍ഷത്തിനിടെ കുറഞ്ഞത് നാല് കാറുകളെങ്കിലും വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നു. 2020-21 ഓടെ ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിര്‍മ്മാണ പ്ലാറ്റ്‌ഫോമുകളുടെ

World

ദലൈലാമയെ ഉപയോഗിച്ച് ഇന്ത്യ പയറ്റുന്നത് ചൈനാ വിരുദ്ധ നയതന്ത്രം: ചൈനീസ് മാധ്യമം

ബീജിംഗ്: അരുണാചല്‍പ്രദേശില്‍ തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമ നടത്തുന്ന സന്ദര്‍ശനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ചൈന ഇന്ത്യക്കെതിരേ രംഗത്ത്. ബീജിംഗിന്റെ താത്പര്യങ്ങളെ അപായപ്പെടുത്തി ന്യൂഡല്‍ഹിയെ സ്വതന്ത്ര സഞ്ചാരം നടത്താന്‍ അനുവദിക്കില്ലെന്നു ചൈന മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പുറത്തിറങ്ങിയ ചൈനീസ് സര്‍ക്കാരിന്റെ മാധ്യമമായ ഗ്ലോബല്‍

Auto Trending

ജീപ്പ് കോംപാസ് ചിന്നം വിളിച്ച് വരും

വില 20-30 ലക്ഷമായിരിക്കുമെന്നാണ് സൂചന ന്യൂ ഡെല്‍ഹി : വാഹന പ്രേമികളുടെ പുതിയ കാത്തിരിപ്പ് അടുത്തയാഴ്ച്ച അവസാനിക്കും. ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപാസ് അവതരിപ്പിക്കുന്നതിന് ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് അടുത്തയാഴ്ച്ചയാണ് മുഹൂര്‍ത്തം കണ്ടുവെച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച സവാരിഗിരിഗിരി ഒരുക്കുകയാണ്

Top Stories World

വിഷവാതക പ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ഡമാസ്‌ക്കസ്: സിറിയയില്‍ ചൊവ്വാഴ്ച ഇഡ്‌ലിബ് പ്രവിശ്യയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം വിമതരെ വധിക്കാന്‍ നടത്തിയ രാസായുധപ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. പരിക്കേറ്റവര്‍ നാനൂറിലേറെയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

Politics Top Stories

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വജ്രജൂബിലി ആഘോഷിച്ചത് ഒരമ്മയെ തെരുവില്‍ വലിച്ചിഴച്ച്: കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വജ്രജൂബിലി ഒരമ്മയെ തെരുവില്‍ വലിച്ചിഴച്ചു കൊണ്ടാണു പിണറായി സര്‍ക്കാര്‍ ആഘോഷിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മഹിജ എന്ന അമ്മയുടെ കണ്ണീരില്‍ പിണറായി സര്‍ക്കാര്‍ ഒലിച്ചു പോകുമെന്നും കുമ്മനം പറഞ്ഞു. പ്രതിഷേധവും, മകനെ

World

ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചു

സോള്‍: ഉത്തര കൊറിയയെ മെരുക്കുമെന്ന് ട്രംപ് പ്രസ്താവനയിറക്കി രണ്ട് ദിവസം പിന്നിടുന്നതിനു മുമ്പ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചു. ആഗോള സമൂഹത്തെ പ്രകോപിപ്പിച്ചുകൊണ്ടാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. ജപ്പാന്‍ കടല്‍ തീരത്തിനു സമീപമാണ് ഇന്നലെ പരീക്ഷണം നടന്നതെന്ന്

Top Stories

ശശീന്ദ്രനെതിരേ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരേ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്‍കി. മംഗളം ചാനലിലെ ജീവനക്കാരിയും മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചെന്നു പറയപ്പെടുന്നതുമായ മാധ്യമപ്രവര്‍ത്തകയാണു പരാതി നല്‍കിയത്. മന്ത്രി തന്നെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും

Politics

ഇന്ത്യക്കാര്‍ വിദേശിയരോട് വിദ്വേഷം പുലര്‍ത്തുന്നവരല്ല: സുഷമ

ന്യൂഡല്‍ഹി: വിദേശികളോട് വിദ്വേഷം പുലര്‍ത്തുന്നവരാണ് ഇന്ത്യയെന്ന വിശേഷണം അമ്പരപ്പിക്കുന്നുവെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗ്രേറ്റര്‍ നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ നടന്ന ആക്രമണങ്ങളെ കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന ‘സീനോഫോബിക്” ആണ് ഇന്ത്യയെന്നു കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ നയതന്ത്രപ്രതിനിധികള്‍

Business & Economy

റിലയന്‍സ് ജിയോ വിപണിയില്‍ ഇളക്കിമറിക്കല്‍ തുടരും: ജെഫറീസ്

ന്യൂഡെല്‍ഹി: ടെലികോം രംഗത്ത് ജിയോ വീണ്ടും ഇളക്കി മറിക്കല്‍ തുടരുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സംരംഭമായ ജെഫറീസിന്റെ വിലയിരുത്തല്‍. ഏപ്രില്‍ ഒന്നു മുതല്‍ നിരക്കിളവുകള്‍ സ്വന്തമാക്കുന്നതിന് മാര്‍ച്ച് 31ന് മുന്‍പ് പ്രൈം അംഗത്വം നേടണമെന്ന് ജിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 170 ദിവസത്തിനുള്ളില്‍ ജിയോ

Business & Economy Top Stories

ഒലീവ് ലൈഫ്‌സയന്‍സ് സബിന്‍സയ്ക്ക് 2.2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ലോകത്തില്‍ ഡയറ്റ് ഉല്‍പ്പന്നങ്ങളുടെ വിതരണരംഗത്തെ മുന്‍നിരക്കാരായ സബിന്‍സ കോര്‍പ്പറേഷന്‍, ഒലിവ് ലൈഫ്‌സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സബിന്‍സയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്. ഒലിവ് ലൈഫ്‌സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ദീര്‍ഘകാലമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പേറ്റന്റില്‍ മനഃപൂര്‍വ്വമായ നിയമലംഘനം നടത്തുന്നതായി ആരോപിച്ച്

Banking

പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ സാധ്യത

പണമൊഴുക്ക് നിയന്ത്രിക്കുന്നതിന് നടപടികളുണ്ടായേക്കും ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ആദ്യ ദ്വൈമാസ പണ നയ അവലോകന യോഗം ഇന്ന് ചേരും. 2017-2018 സാമ്പത്തിക വര്‍ഷത്തെ ആര്‍ബിഐയുടെ പ്രധാന ലക്ഷ്യങ്ങളും പണ നയ അവലോകന കമ്മിറ്റി (എംപിസി) പ്രഖ്യാപിക്കും. രാജ്യത്ത്

Top Stories

രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മദ്യശാലകളുടെ നിരോധനം നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക, വിനോദ സഞ്ചാര മേഖലകളില്‍ പ്രതിസന്ധി ഉണ്ടാക്കിയതും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം ആലോചിക്കുന്നത്.

Top Stories

ആധാര്‍ നിര്‍ബന്ധമാക്കിയത് ഇന്ത്യയിലെ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു

മുംബൈ: ചൂട്, ഭക്ഷണം, അഴുക്ക് എന്നിവയെക്കുറിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന പ്രവാസികള്‍ പലപ്പോഴും പരാതികള്‍ പറയാറുണ്ട്. ആധാറിന് വേണ്ടിയുള്ള അപേക്ഷ നല്‍കലും രജിസ്‌ട്രേഷനും രാജ്യത്ത് നിര്‍ബന്ധമാക്കിയത് ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കിടയില്‍ കൂടുതല്‍ ആശങ്കകള്‍ക്കും പ്രയാസങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിട്ടുള്ളത്. പല പ്രവാസികള്‍ക്കും ആധാര്‍ നേടേണ്ടത് അത്യവശ്യമായ

Top Stories

നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലയെ

Business & Economy

വിപുലീകരണത്തിന് അനുമതി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഗുജറാത്തിലെ ദാഹെജ് പെട്രോകെമിക്കല്‍ പ്ലാന്റ് വിപുലീകരിക്കുന്നതിന് പാരിസ്ഥിതികാനുമതി ലഭിച്ചു. 13,250 കോടി രൂപയാണ് വിപുലീകരണത്തിന് കണക്കാക്കുന്ന ചെലവ്.

World

ഇന്ത്യയുടെ പിന്തുണയില്‍ പവര്‍കട്ട് ഒഴിവാക്കാന്‍ നേപ്പാള്‍

ഇന്ത്യയുടെ സഹായത്തോടെ രാജ്യത്തെ വൈദ്യുതി ലഭ്യതക്കുറവ് ഒഴിവാക്കാന്‍ നേപ്പാള്‍ നീക്കമിടുന്നു. ഇതിലേക്കായി ഈ സാമ്പത്തികവര്‍ഷം 15 ബില്ല്യണ്‍ നേപ്പാള്‍ രൂപ വില വരുന്ന വൈദ്യുതി ഇന്ത്യയില്‍ നിന്ന് അവര്‍ വാങ്ങും. 2016-17 ധനകാര്യ വര്‍ഷത്തിന്റെ ആദ്യത്തെ ഒമ്പത് മാസത്തിനിടെ 9.68 ബില്ല്യണ്‍

World

സോളാര്‍ പദ്ധതി കമ്മീഷന്‍ ചെയ്തു

ഫിന്നിഷ് കമ്പനി ഫോര്‍ട്ടം രാജസ്ഥാനിലെ ബാദ്‌ലയില്‍ 70 മെഗാവാട്ടിന്റെ സോളാര്‍ നിലയം കമ്മീഷന്‍ ചെയ്തു. കമ്പനിയുടെ മൂന്നാമത്തേതും ഏറ്റവും ബൃഹത്തുമായ സോളാര്‍ പദ്ധതിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. 25 വര്‍ഷത്തേക്ക് ഉറപ്പിച്ച താരിഫ് പ്രകാരം ഊര്‍ജ്ജം വാങ്ങല്‍ കരാര്‍ അടിസ്ഥാനമാക്കിയായിരിക്കും പ്ലാന്റ് പ്രവര്‍ത്തിക്കുക.

World

ഇറാനിലെ പദ്ധതി പരിഷ്‌കരിച്ച് ഒഎന്‍ജിസി വിദേശ്

ഇറാനിലെ ഫര്‍സാദ് ബി ഗ്യാസ് ബ്ലോക്ക് വികസിപ്പിക്കാനുള്ള പദ്ധതി ഒഎന്‍ജിസി വിദേശ് പരിഷ്‌കരിച്ചു. പദ്ധതിയില്‍ കമ്പനി മൂന്ന് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പൊതുമേഖല വാതക കമ്പനിയായ ഒഎന്‍ജിസിയുടെ വിദേശത്തുള്ള ശാഖയാണ് ഒഎന്‍ജിസി വിദേശ്.

Banking World

റെയ്‌നെ ബാങ്ക് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

മുംബൈയില്‍ ഓഫീസ് തുറക്കും മുംബൈ: സാങ്കേതികവിദ്യ, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന ആഗോള മര്‍ച്ചന്റ് ബാങ്കായ റെയ്‌നെ ബാങ്ക് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ ഓഫീസ് അടുത്തമാസം മുംബൈയില്‍ തുറക്കാനാണ് ബാങ്കിന്റെ ശ്രമം. യുഎസ്ബിയിലെ മുന്‍ നിക്ഷേപ വിഭാഗം