ചരക്ക് ലോറി സമരം പിന്‍വലിച്ചു

ചരക്ക് ലോറി സമരം പിന്‍വലിച്ചു

പാലക്കാട്: ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ ചരക്ക് ലോറി ഉടമകള്‍ നടത്തി വന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. മാര്‍ച്ച് 30 മുതലാണ് സമരം ആരംഭിച്ചിരുന്നത്. സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചത് അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക്‌ ഇടയാക്കിയിരുന്നു.

ഈസ്റ്റര്‍വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം നിര്‍ത്തിയതെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് വര്‍ധന മൂലമുണ്ടായ നഷ്ടം നികത്താന്‍ ഏപ്രില്‍ 30 മുതല്‍ ചരക്കു വാഹനങ്ങളുടെ വാടക വര്‍ധിപ്പിക്കാനാണ് തീരുമാനം. ഓരോ ജില്ലകളിലെ സാഹചര്യം കണക്കാക്കി ജില്ലാ കമ്മിറ്റികളായിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുന്നത്.

Comments

comments

Categories: Top Stories

Related Articles