ഹോണ്ടയുടെ വില്‍പ്പന ഉയര്‍ന്നു

ഹോണ്ടയുടെ വില്‍പ്പന ഉയര്‍ന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് മില്ല്യണ്‍ യൂണിറ്റിലെത്തി. തൊട്ടുമുന്‍പത്തെ കാലയളവിനെക്കാള്‍ കമ്പനി 12 ശതമാനം വളര്‍ച്ച നേടി. ജപ്പാന്‍ ആസ്ഥാനമാക്കിയ ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഹകമ്പനി ഒരു വര്‍ഷം അഞ്ച് മില്ല്യണ്‍ യൂണിറ്റ് വില്‍പ്പന കൈവരിക്കുന്നത്.

2016 ല്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ടൂവീലര്‍ ബ്രാന്‍ഡായി ഹോണ്ട ആക്റ്റീവ മാറിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കമ്പനിയുടെ വേഗത്തില്‍ വിറ്റുപോകുന്ന ബ്രാന്‍ഡാണിത്. 2016-17 കാലയളവില്‍ 27 ശതമാനമായിരുന്നു ഹോണ്ടയുടെ വിപണി വിഹിതം.

Comments

comments

Categories: Auto, Business & Economy