ജിഎംആര്‍ എനര്‍ജിയും രെമാകോയും ധാരണാപത്രം ഒപ്പിട്ടു

ജിഎംആര്‍ എനര്‍ജിയും രെമാകോയും ധാരണാപത്രം ഒപ്പിട്ടു

ജിഎംആറിന്റെ ഉപവിഭാഗം ജിഎംആര്‍ എനര്‍ജി ഓറിയന്റേഷന്‍ ആന്‍ഡ് മൊബിലിറ്റി സംയുക്ത സംരംഭം സ്ഥാപിക്കുന്നതിന് ടിഎന്‍ബി രെമാകോയുമായി ധാരണാപത്രം ഒപ്പിട്ടു. ടെനാഗ നാഷ്യണല്‍ ബെര്‍ഹാദിന്റെ അറ്റകുറ്റപ്പണി, പരിപാലന വിഭാഗമാണ് ടിഎന്‍ബി രെമാകോ.

ജിഎംആര്‍ എനര്‍ജി ലിമിറ്റഡില്‍ അടുത്തിടെ ടിഎന്‍ബി 300 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയിലെ ഊര്‍ജ്ജ പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തന-അറ്റകുറ്റപ്പണി സേവനങ്ങള്‍, പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള സഹായം, കേടുപാടു തീര്‍ക്കല്‍, നവീകരണം തുടങ്ങിയവ പുതിയ സംയുക്ത കമ്പനി പ്രദാനം ചെയ്യും.

Comments

comments

Categories: Business & Economy