വാര്‍ബെര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിക്ഷേപം നടത്തുന്നു

വാര്‍ബെര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിക്ഷേപം നടത്തുന്നു

ചെന്നൈ: ആഗോള രംഗത്തെ സ്വകാര്യ ഇക്വിറ്റി സംരംഭമായ വാര്‍ബെര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വവല്ലേഴ്‌സില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഇതോടെ വാര്‍ബെര്‍ഗിന്റെ കല്യാണിലെ മൊത്തം നിക്ഷേപം 1700 കോടി രൂപയാകുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് പുറത്തിറക്കിയ പ്രസ്താവന വ്യക്താക്കുന്നു. 2014ലാണ് വാര്‍ബെര്‍ഗ് പിന്‍കസിന്റെ ഒരു ഉപ സ്ഥാപനം കല്യാണില്‍ 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ജുവല്‍റി രംഗത്തെ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ നിക്ഷേപമായിരുന്നു അത്.

ഇന്ത്യയില്‍ തങ്ങളുടെ വിതരണ ശൃംഖല വികസിപ്പിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കല്യാണ്‍ തുടരുന്നതിനിടെയാണ് വാര്‍ബെര്‍ഗ് പിന്‍കസില്‍ നിന്നുള്ള രണ്ടാം ഘട്ട നിക്ഷേപം എത്തുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ മധ്യേന്ത്യയില്‍ സാന്നിധ്യം വികസിപ്പിക്കുമെന്നും മുബൈയിലും, ഡെല്‍ഹിയിലും ദക്ഷിണ മേഖലയിലുമായി പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, സിംഗപ്പൂര്‍. മലേഷ്യ തുടങ്ങിയ പുതിയ വിപണികള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും കല്യാണ്‍ ജ്വല്ലേഴ്‌സിനു പദ്ധതിയുണ്ട്. 13 ഷോറൂമുകളുള്ള യുഎഇയില്‍ സാന്നിധ്യം ശക്തമാക്കുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രസ്താവനയില്‍ പറയുന്നു.

ഷോറൂമുകളുടെ എണ്ണം 200ല്‍ അധികമാക്കുന്നതിനാണ് കല്യാണ്‍ ജ്വവല്ലേഴ്‌സ് ശ്രമിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍ പറയുന്നു. ഇ കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് രൂപ രേഖ തയാറാക്കുകയാണ്. ഇത് തങ്ങളുടെ ഓഫ്‌ലൈനായ റീട്ടെയ്ല്‍ വ്യാപാരത്തെയും സഹായിക്കുമെന്നും കല്യാണരാമന്‍ പറയുന്നു. നോട്ട് ഉപയോഗത്തില്‍ വരുന്ന നിയന്ത്രണം അസംഘടിത മേഖലയിലെ സ്വര്‍ണ വ്യാപാരത്തെ കുറയ്ക്കുകയെന്നും കല്യാണ്‍ പോലുള്ള ഓര്‍ഗനൈസ്ഡ് സെക്റ്ററിലെ ജ്വവല്ലറികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments