ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിച്ച് സിംഗപ്പൂരും

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിച്ച് സിംഗപ്പൂരും

സ്വദേശി നിയമനത്തിന് മുന്‍തൂക്കം നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: യുഎസിന്റെ ചുവടുപിടിച്ച് സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു വേണ്ടിയാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഈ നീക്കം. സിംഗപ്പൂരില്‍ നിന്നും ജീവനക്കാരെ നിയമിക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ചില ഇന്ത്യന്‍ കമ്പനികളെന്നും സൂചനകളുണ്ട്.

എച്ച്‌സിഎല്‍, ടിസിഎസ്, ഇന്‍ഫോസിസ്, കൊഗ്നിസെന്റ്, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ക്കെല്ലാം സിംഗപ്പൂരില്‍ സാന്നിധ്യമുണ്ട്. സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ നിയന്ത്രിക്കുന്ന നിലപാട് അമേരിക്ക കടുപ്പിച്ചിരുന്നു. എച്ച് 1ബി വിസാ വിലക്ക് ഒഴിവാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ യുഎസ് ഭരണകൂടവുമായി ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് സിംഗപ്പൂരും അത്തരം നടപടികളിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വിസാ പ്രശ്‌നം അഭിമുഖീകരിച്ചിരുന്നതായും ഇതേ കാലയളവില്‍ തന്നെ സ്വദേശി നിയമനത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് ഇക്ക്‌ണോമിക് നീഡ് ടെസ്റ്റ് (ഇഎന്‍ടി) എന്ന പേരില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ബന്ധമാക്കിയതായും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറുകള്‍ക്ക് (സിഇസിഎ) വിരുദ്ധമാണെന്നും ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments

comments

Categories: Top Stories, World

Related Articles