500 മില്യണ്‍ ഉപഭോക്താക്കളുമായി എസ്ബിഐ

500 മില്യണ്‍ ഉപഭോക്താക്കളുമായി എസ്ബിഐ

മുംബൈ: ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പടെ ആറ് ബാങ്കുകളുമായുള്ള ലയനത്തിന് ശേഷം 500 മില്യണ്‍ ഉപഭോക്താക്കളുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതായി ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയാണ് ബിഎംബിക്കു പുറമെ എസ്ബിഐയില്‍ ലയിച്ച മറ്റ് ബാങ്കുകള്‍.

ഏപ്രില്‍ ഒന്നിന് ലയനം സാധ്യമായതോടെ ഒറ്റ ബാങ്ക് എന്ന നിലയില്‍ എസ്ബിഐ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചതായും, ലയനത്തിനു മുന്‍പുള്ള അതേ രീതിയില്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. പുതിയ ബാങ്കിംഗ് പ്രൊഡക്റ്റുകളും സര്‍വീസുകളും കൂടുതല്‍ ലളിതമായി എസ്ബിഐയുടെ എല്ലാ ശാഖകളിലും എത്തിക്കുമെന്നും ഭട്ടാചാര്യ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

എസ്ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും ട്രഷറികള്‍ തമ്മിലും പൂര്‍ണ്ണമായും ബന്ധിപ്പിച്ചു കഴിഞ്ഞു. ഒറ്റ സംരംഭം എന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു. ലയനത്തോടെ കിട്ടാക്കടം സംബന്ധിച്ച് അപ്രിയമായ അത്ഭുതങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലയനം സാധ്യമായതോടെ, മൊത്തം ആസ്തിയുടെ (37,000 കോടി) അടിസ്ഥാനത്തില്‍ ലോകത്തിലെ പ്രമുഖ ബാങ്കുകള്‍ക്കിടയില്‍ 50-)മതാണ്‌ എസ്ബിഐ നിലയുറപ്പിച്ചിട്ടുള്ളത്.

Comments

comments

Categories: Banking, Top Stories