യുഎഇയിലെ വ്യക്തിഗത ലോണുകള്‍ 95.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

യുഎഇയിലെ വ്യക്തിഗത ലോണുകള്‍ 95.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ബാങ്കുകളുടെ കരുതല്‍ധനശേഖരം 258.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു

അബുദാബി: യുഎഇയിലെ വ്യക്തിഗത ലോണുകളുടെ നിരക്ക് ഫെബ്രുവരിയില്‍ 95.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ മാസത്തേക്കാള്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ലോണ്‍ നിരക്കില്‍ വന്നിരിക്കുന്നതെന്ന് രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യുഎഇ ബാങ്കുകള്‍ സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ സാമ്പത്തിക വികസനം ശക്തിപ്പെടുത്തുന്നതില്‍ മികച്ച പങ്കാണ് അവര്‍ വഹിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. ബാങ്കുകളുടെ കരുതല്‍ധനം 258.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നെന്നും ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജന്‍സിയായ ബ്യൂഎഎം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെ നിക്ഷേപ നിരക്ക് 296.5 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 4.4 ബില്യണ്‍ ദിര്‍ഹം ഉയര്‍ന്ന് 292.1 ബില്യണ്‍ ദിര്‍ഹമായത് ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. ജനുവരിയില്‍ 350.7 ബില്യണ്‍ ദിര്‍ഹമായിരുന്ന ബാങ്കിംഗ് കാപ്പിറ്റലും റിസര്‍വും ഫെബ്രുവരിയില്‍ 351.3 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Banking, World