ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മാള്‍ ഫോര്‍ ദ വേള്‍ഡ്

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മാള്‍ ഫോര്‍ ദ വേള്‍ഡ്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 150 യുഎസ് റീട്ടയ്‌ലര്‍മാരുമായി ബന്ധപ്പെടാന്‍ ഈ ആപ്പിലൂടെ സാധിക്കും

അബുദാബി: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മാള്‍ ഫോര്‍ ദ വേള്‍ഡ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 150 യുഎസ് റീട്ടയ്‌ലര്‍മാരുമായി ബന്ധപ്പെടാന്‍ ഈ ആപ്പിലൂടെ സാധിക്കുമെന്ന് മാള്‍ ഫോര്‍ ദ വേള്‍ഡ് അറിയിച്ചു. മിഡില്‍ ഈസ്റ്റിലേക്കുള്ള കമ്പനിയുടെ ആദ്യചുവടുവയ്പ്പാണിത്

മൊബീലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്ന രീതിയിലുള്ള ക്രോസ് പ്ലാറ്റ്‌ഫോം ആപ്പ് ഈവര്‍ഷം അവസാനത്തോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാള്‍ ഫോര്‍ ദ വേള്‍ഡ് പത്രക്കുറിപ്പിലൂടെ പറഞ്ഞു. കോടിക്കണക്കിന് വസ്തുക്കളാണ്‌ വെബ്‌സൈറ്റിലൂടെ ഈ മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേയും ഉപഭോക്താക്കളിലേക്ക് എത്തിക്കുക.

യുഎസിലെ സ്‌റ്റോറുകളായ ടെലി, ബിസിബിജി, മാഡിസണ്‍ ഹാര്‍ട്ട് ഓഫ് ന്യൂയോര്‍ക്ക്, ലൈറ്റ് ഇന്‍ ദ ബോക്‌സ്, ന്യൂഎഗ്ഗ്, ഓവര്‍സ്‌റ്റോക്, വേള്‍ഡ് ഓഫ് വാച്ചസ്, ഇ ബാഗ്‌സ്, മാഡിസണ്‍, സാക്‌സ് ഫിഫ്ത് അവന്യൂ തുടങ്ങിയ നിരവധി സ്്‌റ്റോറുകളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാഷന്‍, ഹോം, ഇലക്ട്രോണിക്‌സ്, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട വസ്തുക്കളും ഇതിലുണ്ടാകുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗള്‍ഫ് മേഖലയിലേക്ക് കടന്നിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഓണ്‍ലൈന്‍ വില്‍പ്പനയിലുണ്ടായ വളര്‍ച്ചയുടെ ഗുണഫലം മാള്‍ ഓഫ് ദ വേള്‍ഡിന് ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 1500 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുഎഇയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലുണ്ടായത്.

ഹോട്ട്‌സ്യൂട്ട് ആന്‍ഡ് വീ ആര്‍ സോഷ്യലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയില്‍ 62 ശതമാനം പേരും സൗദി അറേബ്യയില്‍ 39 ശതമാനം പേരുമാണ് കഴിഞ്ഞ മാസത്തില്‍ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. വര്‍ഷാ വര്‍ഷം 25 ശതമാനത്തിന്റേയും 57 ശതമാനത്തിന്റേയും വര്‍ധനവാണ് രണ്ട് രാജ്യങ്ങളിലുണ്ടാകുന്നത്. ഇതില്‍ യുഎഇയിലെ 47 ശതമാനം പേരും സൗദിയിലെ 33 ശതമാനം പേരും മൊബീല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് പര്‍ച്ചേഴ്‌സ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy, World