വിമാനത്താവളത്തില്‍ ഗ്രനേഡുകളുമായെത്തിയ സൈനികന്‍ അറസ്റ്റില്‍

വിമാനത്താവളത്തില്‍ ഗ്രനേഡുകളുമായെത്തിയ സൈനികന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ ബാഗില്‍ ഒളിപ്പിച്ച ഗ്രനേഡുകളുമായെത്തിയ സൈനികന്‍ അറസ്റ്റില്‍. കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം സേവനമനുഷ്ഠിക്കുന്ന 17 ജെഎകെ റൈഫിള്‍സിലെ ഭൂപാല്‍ മുഖിയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് സ്വദേശിയാണ്.

ഗ്രനേഡുകള്‍ ഡല്‍ഹിയിലെത്തിക്കണമെന്നു ഏതോ ഒരു മേജര്‍ സാബ് പറഞ്ഞതനുസരിച്ചാണു താന്‍ ബാഗുകളില്‍ ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയതെന്നു പിടിയിലായ സൈനികന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാളെ പൊലീസും സിആര്‍പിഎഫും സംയുക്തമായി ചോദ്യം ചെയ്തു. ഗ്രനേഡുകള്‍ എവിടെനിന്നാണ് ഇയാള്‍ക്ക് ലഭിച്ചതെന്ന കാര്യത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ഇയാളുടെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ഗ്രനേഡ് കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. രണ്ടു ഗ്രനേഡുകളാണ് കണ്ടെത്തിയത്. അതീവ ജാഗ്രതയും നിരവധി ചെക്ക് പോസ്റ്റുകളുമുള്ള വിമാനത്താവളമാണ് ശ്രീനഗര്‍ വിമാനത്താവളം. പക്ഷേ ഇവിടെ സൈനികരെ കര്‍ശന പരിശോധനക്കു വിധേയമാക്കാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗ്രനേഡ് ഇയാള്‍ കടത്താന്‍ നോക്കിയത്.

Comments

comments

Categories: Top Stories

Related Articles