മാനുഫാക്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ ഉയര്‍ന്ന നിലയില്‍

മാനുഫാക്ചറിംഗ് പിഎംഐ അഞ്ച് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഉല്‍പ്പാാദനത്തിലും പുതിയ ഓര്‍ഡറുകളിലും വന്‍വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ മാര്‍ച്ചില്‍ കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന് നിക്കെയ് യുടെ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ( പിഎംഐ) ഫെബ്രുവരിയിലെ 50.7 ല്‍നിന്ന് മാര്‍ച്ചില്‍ 52.5 ആയി ഉയര്‍ന്നു.

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ഇന്ത്യന്‍ മാനുഫാക്ചറിംഗ് മേഖല നില മെച്ചപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വേ പറയുന്നു. പുതിയ ഓര്‍ഡറുകളില്‍ വലിയ രീതിയില്‍ വര്‍ധനയുണ്ടായത് ഉല്‍പ്പാദനത്തിന്റെയും ഇന്‍പുട്ട് വാങ്ങലുകളുടെയും വേഗം വര്‍ധിപ്പിച്ചു. വര്‍ധിച്ച ജോലിഭാരം കണക്കിലെടുത്ത് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു.

എങ്കിലും ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം സ്ഥിതി പരിശോധിച്ചാല്‍ ശരാശരി പിഎംഐ 51.2 ആയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയ 51 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പിഎംഐ ആണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്.

Comments

comments

Categories: Top Stories