സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ഹോട്ടല്‍ വ്യവസായം

സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ഹോട്ടല്‍ വ്യവസായം

ന്യൂഡെല്‍ഹി: ഏപ്രില്‍ 1 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുള്‍പ്പെടെ ഹൈവേകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായം. നിയമപരമായ പരിഹാരങ്ങള്‍ തേടാനും നീക്കമുണ്ട്.

നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ (ഡബഌു ടിടിസി), ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഇന്‍ ഇന്ത്യന്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്നീ സംഘടനകളാണ് ഇത്തരം നീക്കങ്ങള്‍ക്ക് രംഗത്ത് വന്നിട്ടുള്ളത്.
തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാരിന്റെ വരുമാനത്തിനും നഷ്ടം സംഭവിക്കുമെന്നും പരിഹാരങ്ങള്‍ക്കായി ര്‍ക്കാരിനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഹരിയാന ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മന്‍ബിര്‍ ചൗധരി പറഞ്ഞു.

ഏകദേശം 250 ബാറുകളും പബ്ബുകളും ദേശീയതലസ്ഥാനമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രിമുതല്‍ പൂട്ടിക്കിടക്കുകയാണ്. 85 ശതമാനത്തോളം ബാറുകള്‍ അടച്ച് പൂട്ടുന്നത് ഗോവയേയും പൂനൈയെയും വലിയ രീതിയില്‍ ബാധിക്കുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് റിയാസ് അല്‍മാനി വ്യക്തമാക്കി.

Comments

comments

Categories: Business & Economy