ഏജിസ് ബിപിഒയെ എസ്സാര്‍ കൈവിടുന്നു

ഏജിസ് ബിപിഒയെ എസ്സാര്‍ കൈവിടുന്നു

എസ്സാര്‍ ഗ്രൂപ്പ് തങ്ങളുടെ ബിപിഒ കമ്പനി ഏജിസ് ലിമിറ്റഡിനെ സിംഗപ്പൂര്‍ കേന്ദ്രമാക്കിയ സ്വകാര്യ നിക്ഷേപക സ്ഥാപനമായ കാപ്പിറ്റല്‍ സ്‌ക്വയര്‍ പാര്‍ട്‌ണേഴ്‌സിന് വില്‍ക്കുന്നു. ഇതോടെ ബിപിഒ ബിസിനസില്‍ നിന്ന് എസ്സാര്‍ പൂര്‍ണ്ണമായി പുറത്താകും. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പെറു, അര്‍ജന്റീന, സൗദി അറേബ്യ, യുകെ എന്നിവിടങ്ങളില്‍ ഏജിസിന് ബിപിഒ ബിസിനസുണ്ട്. ആഗോളതലത്തില്‍ കമ്പനിക്ക് 40,000 ജീവനക്കാരുമുണ്ട്. പത്തു രാജ്യങ്ങളിലെ ബിപിഒ ബിസിനസില്‍ നിന്ന് 400 മില്ല്യണ്‍ ഡോളറിന്റെ വരുമാനം ഏജിസ് നേടിവരുന്നു.

Comments

comments

Categories: Business & Economy