ഇന്റസിലെ ഓഹരി ക്രിസ്‌കാപ്പിറ്റല്‍ വിറ്റു

ഇന്റസിലെ ഓഹരി  ക്രിസ്‌കാപ്പിറ്റല്‍ വിറ്റു

സ്വകാര്യ നിക്ഷേപക സ്ഥാപനമായ ക്രിസ്‌കാപ്പിറ്റല്‍ അഹമ്മദാബാദ് ആസ്ഥാനമാക്കിയ ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ മൂന്ന് ശതമാനം ഓഹരികള്‍ 690 കോടി രൂപയ്ക്ക് കാപ്പിറ്റല്‍ ഇന്റര്‍നാഷണലിന് വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,600 കോടി രൂപയുടെ വരുമാനവുമായി രാജ്യത്തെ മുന്‍നിരയിലുള്ള പത്ത് ഫാര്‍മ കമ്പനികളിലൊന്നാണ് ഇന്റസ്. ആഭ്യന്തര വിപണിയില്‍ കമ്പനിക്ക് 2.8 ശതമാനം വിഹിതവുമുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹസ്മുഖ് ചുഡ്ഗറാണ് ഇന്റസ് സ്ഥാപിച്ചത്.

Comments

comments

Categories: Business & Economy