ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് സൈനികര്‍ക്കു പരിക്കേറ്റു

ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് സൈനികര്‍ക്കു പരിക്കേറ്റു

ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു. സുരക്ഷാ സേനയുമായി സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരേ ഇന്നലെ ഉച്ചയ്ക്ക് ശ്രീനഗറിലെ പത്താന്‍ചൗക്ക് പ്രദേശത്തു വച്ചു നടന്ന ആക്രമണത്തിലാണു പരിക്കേറ്റത്. സെംപോരയിലെ 97 ബറ്റാലിയനിലുള്ളവരാണു പരിക്കേറ്റ സൈനികര്‍.
ഈ മാസം ഒന്‍പതിനു നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൈനികര്‍ ശ്രീനഗറിലേക്കു പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

Comments

comments

Categories: World