Archive

Back to homepage
Auto

ഇലക്ട്രിക് കാറുകളിലേക്ക് മെഴ്‌സിഡസ്-ബെന്‍സ് അതിവേഗം ചുവടുമാറ്റുന്നു

2022 ഓടെ 10.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും ബെര്‍ലിന്‍ : ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നതിന് അതിവേഗം പ്രവര്‍ത്തിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്. ഡീസല്‍ കാറുകളോട് യൂറോപ്യന്‍മാര്‍ മുഖം തിരിക്കുന്നതാണ് മെഴ്‌സിഡസ്-ബെന്‍സിന് തിരിച്ചറിവ് സമ്മാനിച്ചത്.

World

ദുബായിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ

ദുബായ്: ദുബായിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീ പിടിച്ചതു പരിഭ്രാന്തി പരത്തി. ബുര്‍ജ് ഖലീഫയ്ക്കു സമീപമായിരുന്ന സംഭവം. ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണു തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് മണിക്കുറുകള്‍ക്കു ശേഷം 8.30-ാടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു. അപകടത്തെ

Top Stories

ഇന്ത്യയുടെ അഭിമാന നിമിഷം : ചെനാനി-നസ്രി തുരങ്ക പാത തുറന്നു

ന്യൂഡെല്‍ഹി: ഹിമാലയത്തിന്റെ ഹൃദയഭാഗത്തുകൂടി നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചെനാനി-നസ്രി തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കതുവാ-ഉധംപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംപി ജിതേന്ദ്ര സിംഗ് തുടങ്ങിയവരും മോദിയോടൊപ്പം ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Top Stories

ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടും: രാജ്‌നാഥ് സിംഗ്

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നു കാണിച്ചാണു ബിജെപി നേതാക്കള്‍ കേന്ദ്രത്തിനു കത്തു നല്‍കിയിരിക്കുന്നു.

Top Stories

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കേരളം കൂടുതല്‍ സമയം തേടിയേക്കും

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള മദ്യശാലകളും റെസ്റ്റോറന്റുകളും മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയുമോ

Banking Top Stories

എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അപ്രത്യക്ഷമാകും: അമിതാഭ് കാന്ത്

നിക്ഷേപത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുകയും ആഗോളീകരിക്കുകയും ചെയ്യും ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് മൊബീല്‍ വാലറ്റ് വഴിയും ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഭാവിയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എടിഎം സംവിധാനങ്ങള്‍ അപ്രത്യക്ഷമാക്കുമെന്നും

World

സൗദിയില്‍ പുതിയ നിരക്ക്

വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ പ്രഖ്യാപിച്ച നിരക്കിളവ് സൗദി അറേബ്യയില്‍ നിലവില്‍ വന്നു. ഇതുവരെ അപകടങ്ങളില്‍പ്പെടാത്ത വാഹന ഉടമകള്‍ക്കാണ് പ്രോല്‍സാഹനം എന്ന നിലയില്‍ നിരക്കിളവ് അനുവദിക്കുന്നത്. മൂന്നു വര്‍ഷം അപടകത്തില്‍പ്പെടാതെ വാഹനമോടിച്ചവര്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

World

ഇന്‍ഷുറന്‍സില്ലെങ്കില്‍ പിഴ

നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ദുബായിയില്‍ അനുവദിച്ചിരുന്ന സമയം അവസാനിച്ചു. പ്രതിമാസം 500 ദിര്‍ഹം പിഴയാണ് ഇനിമുതല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ചുമത്തുക. ചട്ടം ലംഘിക്കുന്നവര്‍ക്ക് പുതിയ വിസ എടുക്കാനോ വിസ പുതുക്കുന്നതിനോ സാധിക്കില്ലൈന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Women World

വെറുതെയിരുന്ന് 60,000 രൂപ ശമ്പളം

വെറുതെയിരുന്ന് 60,000 രൂപയോളം മാസം ശമ്പളം മേടിക്കുകയാണ് അന്ന സെര്‍ദാന്‍ സെവ എന്ന 26കാരിയായ റഷ്യക്കാരി. റഷ്യയിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ സോഫാ ടെസ്റ്ററാണ് അന്ന. സോഫയില്‍ ഇരുന്നും കിടന്നുമെല്ലാം ഗുണമേന്‍മ പരിശോധിക്കാം. സോഫയെക്കുറിച്ചും പുതിയ മോഡലുകളില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ചും

Tech

ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്‍ഡ് ഓഫര്‍

മോബീല്‍ 3ജി ഡാറ്റയ്ക്കു പ്രഖ്യാപിച്ച 330 രൂപയുടെ ഓഫറിനു പുറമേ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് മറ്റൊരു കിടിലന്‍ ഓഫര്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 249 രൂപയ്ക്ക് ദിവസവും 10 ജിബി ഡാറ്റയാണ് നല്‍കുന്നത്. രാത്രി 9 മണിമുതല്‍ അടുത്ത ദിവസം രാവിലെ 7

Life

മെയ് അഞ്ച് മുതല്‍ വിസ്മയക്കാഴ്ചകളുമായി എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാ ഷോ

കൊച്ചി: ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാ ഷോ വരുന്നു. പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്. മെയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി

Auto Business & Economy

മാരുതിക്കും ഹ്യുണ്ടായ്ക്കും റെക്കോഡ് വില്‍പ്പന

ടാറ്റ മോട്ടോഴ്‌സ്, റെനോ, നിസ്സാന്‍ കമ്പനികളും 2016-17 ല്‍ വില്‍പ്പന വളര്‍ച്ച കൈവരിച്ചു ന്യൂ ഡെല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കരസ്ഥമാക്കിയത് റെക്കോഡ് വില്‍പ്പന.

Top Stories

എഫ്പിഐ നിക്ഷേപം റെക്കോഡ് ഉയരത്തില്‍; മാര്‍ച്ചിലെത്തിയത് 57,000 കോടി

2002ന് ശേഷം ഒരുമാസത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന അറ്റ നിക്ഷേപമാണിത് ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരിവിപണിയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ വന്‍വര്‍ധനവെന്ന് കണക്കുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ മുന്നേറ്റത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് ഒഴുകിയത് 57,000 കോടി രൂപയുടെ വിദേശനിക്ഷേപമാണ്. തെരഞ്ഞടുപ്പ്

Top Stories

ആര്‍ബിഐ ഗവര്‍ണറുടെ വേതനത്തില്‍ വന്‍ വര്‍ധന

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും വേതനത്തില്‍ വന്‍ വര്‍ധന. ഗവര്‍ണറുടെ അടിസ്ഥാന വേതനം 2.5 ലക്ഷവും ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടേത് 2.25 ലക്ഷവുമാക്കയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ആര്‍ ഗാന്ധി, എസ് എസ് മുന്ദ്ര, എന്‍ എസ് വിശ്വനാഥന്‍,

World

സുഷമ റിപ്പോര്‍ട്ട് തേടി

ബംഗ്‌ളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ യുവതിയെ സുരക്ഷാ പരിശോധനയുടെ ഭാഗമായി വസ്ത്രമഴിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോടാണു മന്ത്രി റിപ്പോര്‍ട്ട് തേടിയത്. മാര്‍ച്ച് 29നു