ഹീത്ത്‌റോയില്‍ ഖത്തര്‍ വീണ്ടും നിക്ഷേപം നടത്തും

ഹീത്ത്‌റോയില്‍ ഖത്തര്‍ വീണ്ടും നിക്ഷേപം നടത്തും

ഹീത്ത്‌റോയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഖത്തറിന്റെ കൈവശം 20 ശതമാനം ഓഹരികളാണുള്ളത്.

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്ത്‌റോയില്‍ ഖത്തര്‍ വീണ്ടും നിക്ഷേപം നടത്തും. എയര്‍പോര്‍ട്ടിനെ നവീകരിക്കുന്നതിന് തയാറാക്കിയ പദ്ധതിയുടെ നടത്തിപ്പിനായി ഓഹരിയുടമകള്‍ തന്നെയാണ് വീണ്ടും നിക്ഷേപം നടത്തുന്നതെന്ന് എയര്‍പോര്‍ട്ട് പറഞ്ഞു. ഓഹരിയുടമകള്‍ 807 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. ഹീത്ത്‌റോയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഖത്തറിന്റെ കൈവശം 20 ശതമാനം ഓഹരികളാണുള്ളത്.

2016 ല്‍ റേക്കോഡ് യാത്രക്കാരെയാണ് ഹീത്ത്‌റോ കയറ്റിഅയച്ചത്. വിമാനത്താവളത്തന്റെ മൂന്നാമത്തെ റണ്‍വേ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ബ്രിട്ടന്റെ പ്രധാന വിമാനത്താവളം എന്ന പദവിയിലേക്ക് ഹീത്ത്‌റോക്ക് ഉയരാന്‍ കഴിയും.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ 6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ഖത്തര്‍ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ നടത്തുന്ന നിക്ഷേപം മാത്രമല്ല ഇതെന്നും ബ്രിട്ടനെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിക്ഷേപമാണിതെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷേയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ താനി പറഞ്ഞു.

Comments

comments

Categories: World