ഐഎസ്ആര്‍ഒയുമായി സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഭെല്‍

ഐഎസ്ആര്‍ഒയുമായി സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഭെല്‍

ഓര്‍ഡര്‍ ബുക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഇടിവ് ഭെല്‍ നേരിട്ടിരുന്നു

ന്യൂഡെല്‍ഹി: ബഹിരാകാശ മേഖലയില്‍ പ്രവേശിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്(ഭെല്‍). ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് സ്‌പേസ് ഗ്രേഡ് സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനും സാറ്റലൈറ്റ് വിക്ഷേപണത്തില്‍ പങ്കാളികളാകുന്നതിനുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന ഉപകരണ നിര്‍മ്മാതാക്കളായ ഭെല്‍ പദ്ധതിയിടുന്നത്. ഇതിന് പുറമെ വിമാന എന്‍ജിനുകളുടെ അറ്റകുറ്റപ്പണി, റിപ്പയര്‍, പരിശോധന (എംആര്‍ഒ) തുടങ്ങിയ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഭെല്‍ പദ്ധതിയിടുന്നുണ്ട്.

2002 മുതല്‍ സാറ്റലൈറ്റുകള്‍ക്ക് വേണ്ടിയുള്ള വിവിധ ഘടകങ്ങളും സിസ്റ്റങ്ങളും ഭെല്‍ ഐഎസ്‌ഐര്‍ഒയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. വിമാനത്തിന്റെയുള്ളില്‍ ഊര്‍ജ്ജം സംഭരിച്ച് വയ്ക്കുന്ന സോളാര്‍ പിവി സെല്ലുകളുടെ നിര്‍മാണത്തിലൂടെ ഈ സഹകരണം വര്‍ധിപ്പിക്കാനാണ് ഭെല്‍ പദ്ധതിയിടുന്നതെന്ന് ഭെല്ലിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വ്യത്യസ്ത ഗുണങ്ങളുള്ള സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഭെല്ലും ഐഎസ്ആര്‍ഒയും ഒപ്പുവെച്ചു കഴിഞ്ഞു. സാറ്റലൈറ്റ് വിക്ഷേപണവുമായി സഹകരിക്കാന്‍ ആലോചന നടത്തി വരികയാണെന്നും ഭെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ വൈദ്യുതി മേഖല അനശ്ചിതത്വം നിറഞ്ഞ അവസ്ഥയിലാണ്. നിലവില്‍ 2026 വരെയുള്ള ഇന്ത്യയുടെ വൈദ്യുതി ആവശ്യം കണക്കിലെടുത്തുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. മറ്റ് മേഖലകളിലേക്കു കൂടി വ്യാപിക്കേണ്ടതുണ്ടെന്നാണ് ഭെല്‍ കരുതുന്നത്. എയര്‍ക്രാഫ്റ്റ് എന്‍ജിനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതിനകം പ്രതിരോധ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓര്‍ഡര്‍ ബുക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഇടിവ് നേരിട്ടത് ഭെല്ലിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Bhel, in India, Isro