ബാങ്കിംഗ്, ഇന്‍ഷുറന്‍സ് നിരക്കുകളില്‍ വര്‍ധന

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് നിരക്കുകളില്‍ വര്‍ധന

രണ്ടു ലക്ഷത്തിനു മുകളില്‍ നോട്ട് ഇടപാടുകള്‍ സാധ്യമാകില്ല

മുംബൈ: ഏപ്രില്‍ 1 മുതല്‍ വാഹനം, ആരോഗ്യം, അപകടം എന്നിങ്ങനെയുള്ള വിവിധ നോണ്‍ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രീമിയം നിരക്കുകളില്‍ വന്‍തോതിലുള്ള വര്‍ധനവിനാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്‍കിയിട്ടുള്ളത്. ഏജന്റുമാര്‍ക്കുള്ള കമ്മിഷന്‍ പരിഷ്‌കരിക്കാന്‍ ഐആര്‍ഡിഎഐ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രമീയിം നിരക്കില്‍ വര്‍ധനയുണ്ടായത്.
നാളെ മുതല്‍ ആദായ നികുതി വകുപ്പിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് നിങ്ങളുടെ വീടും പരിസരവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സര്‍വേയ്‌ക്കോ തിരച്ചിലിനോ നിങ്ങളെ ഫോണ്‍ ചെയ്യാനാകും.

കോടതി ഉത്തരവിന് കാത്തു നില്‍ക്കാതെ തന്നെ സീനിയര്‍ ഉദ്യോഗസ്ഥന് വസ്തു ജപ്തി ചെയ്യാന്‍ സാധിക്കും. 50 ലക്ഷത്തിന് മുകളിലുള്ള ആസ്തികള്‍ വെളിപ്പെടുത്താത 10 വര്‍ഷം മുമ്പ് വരെയുള്ള കേസുകള്‍ വീണ്ടും തുറക്കാനും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.  വലിയ പണമിടപാടുകള്‍ ഡിജിറ്റല്‍ പേമെന്റുകള്‍ വഴി നടത്തുന്നതായിരിക്കും ഇനി നല്ലത്. 2 ലക്ഷത്തിനു മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. യഥാസമയം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 1000 മുതല്‍ 10,000 രൂപവരെ പിഴയടയ്‌ക്കേണ്ടി വരും.

ഏപ്രില്‍ 1 മുതല്‍ മിനിമം ബാലന്‍സ്, പണനിക്ഷേപങ്ങള്‍, പ്രതിമാസം അനുവദിച്ചതില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുക എന്നിവക്കെല്ലാം എസ്ബിഐ കൂടുതല്‍ ചാര്‍ജ് ഈടാക്കും. ഏപ്രില്‍ 1 മുതല്‍ മിനിമം ബാലന്‍സ് എസ്ബിഐ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരപ്രദേശങ്ങളില്‍ 3000 രൂപയും അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലകളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ് ആയി വേണ്ടത്. ഇല്ലെങ്കില്‍ 50 മുതല്‍ 100 രൂപ വരെ പിഴ നല്‍കേണ്ടി വരും.

12 മാസം മുന്‍പുള്ള പഴയ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 200 രൂപ, എടിഎം കാര്‍ഡ് അല്ലെങ്കില്‍ വെല്‍ക്കം കിറ്റുകള്‍ എന്നിവയ്ക്ക് തെറ്റായ വിലാസം നല്‍കി കൊറിയര്‍ മടങ്ങിവന്നാല്‍ 100 രൂപ എന്നിങ്ങനെയും ചാര്‍ജും ഈടാക്കും. എസ്ബിഐ യുടെ സ്വന്തം എടിഎമ്മുകളില്‍ നിന്ന് പരിധിക്കപ്പുറം തുക പിന്‍വലിച്ചാല്‍ നല്‍കേണ്ട ചാര്‍ജില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.

ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന നല്ല സംഭവവികാസങ്ങളുടെ പട്ടിക വളരെ ചെറുതാണ്. ആദായനികുതി നിരക്കുകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പേജ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്.

Comments

comments

Categories: Banking, Top Stories

Related Articles