ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനികന്‍

ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനികന്‍

75.6 ബില്യണ്‍ ഡോളറിന്റെ മൊത്തം ആസ്തിയാണ് ജെഫ് ബെസോസിനുള്ളത്

ലണ്ടന്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തിലെ രണ്ടാമത്തെ ധനികന്‍. യൂറോപ്പിലെ രണ്ടാമത്തെ ധനികനായ അമാനികോ ഒര്‍ട്ടേഗയേയും യുഎസ് നിക്ഷേപ രാജാവ് വാറന്‍ ബഫറ്റിനെയും കടത്തിവെട്ടിയാണ് ജെഫിന്റെ നേട്ടം. 86 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്നെയാണ് പട്ടികയില്‍ ഒന്നാമന്‍.

അന്താരാഷ്ട്ര ബിസിനസ് മാധ്യമമായ ബ്ലൂംബെര്‍ഗിന്റെ പട്ടികയിലാണ് 75.6 ബില്യണ്‍ ഡോളര്‍ മൊത്തം ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്ത് എത്തിയത്. വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്എവേ കമ്പനിയേക്കാള്‍ 700 മില്യണ്‍ ഡോളര്‍ അധികമാണിത്. സ്‌പെയിനിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനമായ ഇന്റിടെക്‌സിന്റെ ഉടമ അമാന്‍സിയോ ഒര്‍ട്ടേഗയെക്കാള്‍ 1.3 ബില്യണ്‍ ഡോളര്‍ അധികവും.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ സൂക്ക്.കോമിനെ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് ബെസോസ് ബുധനാഴ്ച അറിയിച്ചിരുന്നു. ആമസോണ്‍ ഓഹരികളുടെ മൂവ്യം 18.34 ഡോളറായി ഉയര്‍ന്നതോടെ 1.5 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് ജെഫ് ബെസോസിന് ഉണ്ടായത്.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം സാമ്പത്തിക വളര്‍ച്ചയുണ്ടാവരില്‍ പ്രമുഖനാണ് ജെഫ് ബെസോസ്. ഈ വര്‍ഷം ബെസോസിന്റെ സമ്പത്തില്‍ 10.2 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. വന്‍വളര്‍ച്ച നേടിയവരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ചൈനയിലെ അതിസമ്പന്നനും എസ്എഫ് എക്‌സ്പ്രസ് കൊറിയര്‍ കമ്പനി ഉടമയുമായ വാംഗ് വിയുമുണ്ട്. വാംഗ് വി 18.4 ബില്യണ്‍ ഡോളറിന്റെ നേട്ടം ഈ വര്‍ഷം സ്വന്തമാക്കിയപ്പോല്‍ സുക്കര്‍ബര്‍ഗ് 11.4 ബില്യണ്‍ ഡോളറിന്റെ നേട്ടവും നേടിയെന്നാണ് ബ്ലൂംബര്‍ഗ് വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy, World

Related Articles