പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും; കെ വി കാമത്ത്

പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും; കെ വി കാമത്ത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയം കൂടുതല്‍ വേഗത്തില്‍ പരിഷ്‌കരണ കാര്യങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന് ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക് (എന്‍ഡിബി) മേധാവി കെ വി കാമത്ത്.

ഇന്ത്യന്‍ സമ്പദ്ഘടന അഭിവൃദ്ധിക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം വിജയകരമായതിനാലാണ് ഇന്ത്യക്ക് ഡിജിറ്റലൈസേഷനിലേക്ക് കടക്കാനായതെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച എന്‍ഡിബിയുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ ആസ്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാജ്യത്തിന് മതിയായ ഫണ്ട് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിക്‌സ് രാജ്യങ്ങളുടെ സംരംഭമായ ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് അതിന്റെ ആദ്യ വര്‍ഷം 1.5 ബില്യണ്‍ ഡോളറാണ് വായ്പയായി നല്‍കിയത്. നടപ്പുവര്‍ഷം അത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 1 മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ ലോക്‌സഭ പാസാക്കിയത് വലിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Top Stories