അമ്പത് ലക്ഷം ചതുരശ്ര അടി പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ നിതേഷ് എസ്‌റ്റേറ്റ്‌സ്

അമ്പത് ലക്ഷം ചതുരശ്ര അടി പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ നിതേഷ് എസ്‌റ്റേറ്റ്‌സ്

ഇന്ത്യയിലുടനീളം റെഡിമെയ്ഡ് കൊമേഴ്‌സ്യല്‍ അസറ്റ്‌സ് ഏറ്റെടുക്കുന്നതിന് ഗോള്‍ഡ്മാന്‍ സാക്‌സുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്

ബെംഗളൂരു : ലക്ഷ്വറി പ്രോപ്പര്‍ട്ടി ഡെവലപ്പറായ നിതേഷ് എസ്റ്റേറ്റ്‌സ് തങ്ങളുടെ കൊമേഴ്‌സ്യല്‍, റെന്റല്‍ ആസ്തികളുടെ സ്‌പേസ് അമ്പത് ലക്ഷം ചതുരശ്ര അടിയായി വര്‍ധിപ്പിക്കും. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കൊമേഴ്‌സ്യല്‍ ആന്‍ഡ് റെന്റല്‍ ബിസിനസ് വിഭാഗത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മഹേഷ് ലക്ഷ്മണെ നിയമിച്ചതായി കമ്പനി അറിയിച്ചു.

വിവിധ പ്രോജക്റ്റുകളിലായി ആകെ 1,500 കോടി രൂപയോളം ചെലവഴിച്ച് നിതേഷ് എസ്റ്റേറ്റ്‌സ് എ-ഗ്രേഡ് കൊമേഴ്‌സ്യല്‍, റെന്റല്‍ അസ്സറ്റ്‌സ് നിര്‍മ്മിക്കുയും ഏറ്റെടുക്കുകയും ചെയ്യും. ബെംഗളൂരുവിലെ പ്രധാന ബിസിനസ്, വാണിജ്യ മേഖലയിലും ചെറു വിപണികളിലും നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

നിതേഷ് എസ്റ്റേറ്റ്‌സിന്റെ ഉല്‍പ്പന്നനിരയില്‍ വൈവിധ്യം കൊണ്ടുവരുമെന്ന് മഹേഷ് ലക്ഷ്മണ്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ അമ്പത് ലക്ഷം ചതുരശ്ര അടിയുടെ എ ഗ്രേഡ് ഓഫീസ് സ്‌പേസ് നിര്‍മ്മിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. വരുന്ന 3-5 വര്‍ഷത്തിനുള്ളില്‍ വിവിധ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളം റെഡിമെയ്ഡ് കൊമേഴ്‌സ്യല്‍ അസറ്റ്‌സ് ഏറ്റെടുക്കുന്നതിന് നിതേഷ് എസ്‌റ്റേറ്റ്‌സ് ഗോള്‍ഡ്മാന്‍ സാക്‌സുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. പുണെ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ആസ്തികള്‍ വാങ്ങുന്നതിന് ധാരണയായിട്ടുള്ളത്. പുണെയിലെ കോരെഗൌം പാര്‍ക്കില്‍ നിതേഷ് ഹബ്ബ് പേരില്‍ എന്ന പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷോപ്പിംഗ് മാള്‍ ഈ പങ്കാളിത്തത്തിലൂടെ ആദ്യമായി വാങ്ങിയിരുന്നു. കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ അസറ്റ് വിഭാഗങ്ങളില്‍ കൂടുതല്‍ മികച്ച പ്രോജക്റ്റുകള്‍ നടപ്പാക്കാനാണ് നിതേഷ് എസ്റ്റേറ്റ്‌സ് തയ്യാറെടുക്കുന്നത്. നിലവില്‍ രണ്ട് കോടി ചതുരശ്ര അടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

277 മുറികളുമായി റിറ്റ്‌സ് കാള്‍ട്ടണ്‍ന്റെ ഇന്ത്യയിലെ ആദ്യ ആഡംബര പഞ്ചനക്ഷത്ര ഹോട്ടല്‍ ബെംഗളൂരുവില്‍ നിതേഷ് എസ്‌റ്റേറ്റ്‌സിന് സ്വന്തമാണ്.

Comments

comments

Categories: Business & Economy