പുതിയ ഔഡി Q3 1.4 TFSI ഇന്ത്യയില്‍

പുതിയ ഔഡി Q3 1.4 TFSI ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 32.20 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 2017 Q3 1.4 TFSI FWD ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32.20 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഇതോടെ Q3 1.4 TFSI FWD , 2.0 TDI FWD, TDI ക്വാട്രോ എന്നീ മൂന്ന് വേര്‍ഷനുകളും ഔഡി ഇന്ത്യന്‍ വിപണിയിലെത്തിച്ചുകഴിഞ്ഞു. Q റേഞ്ച് ഇതാദ്യമായി ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിനിലും ലഭ്യമാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഔഡി Q3 മോഡല്‍ ലൈനപ്പ് ശക്തിപ്പെട്ടതായി ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.

ഔഡി Q3 1.4 TFSI ഫ്രണ്ട് വീല്‍ ഡ്രൈവ് 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകും. 6-സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനാണുള്ളത്. 16.9 കിലോമീറ്ററാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഇന്ധനക്ഷമത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.9 സെക്കന്‍ഡ് മതി.

പുനര്‍രൂപകല്‍പ്പന ചെയ്ത ബംപറും ഫ്രണ്ട് ബംപറില്‍ പുതിയ എയര്‍ ഇന്‍ലെറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ലെതര്‍-കവേര്‍ഡ് 4-സ്‌പോക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഔഡി Q3 യുടെ സവിശേഷതകളാണ്.

ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് വെഹിക്ക്ള്‍ ഇമ്മൊബിലൈസേഷന്‍ ഉപകരണം, ഇലക്ട്രോണിക് സ്റ്റബിലൈസേഷന്‍ പ്രോഗ്രാം എന്നീ സുരക്ഷാ ഫീച്ചറുകളും 2017 ഔഡി Q3 1.4 TFSI യിലുണ്ട്.

Comments

comments

Categories: Auto