ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ യുഎസിലെ തൊഴില്‍ സൃഷ്ടാക്കളാണ്: സുഷമ സ്വരാജ്

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ യുഎസിലെ തൊഴില്‍ സൃഷ്ടാക്കളാണ്: സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അമേരിക്കകാരുടെ തൊഴില്‍ അപഹരിക്കുകയല്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എച്ച് 1ബി വിസ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ യുഎസ് ഭരണകൂടവുമായി പങ്കുവെച്ചിട്ടുണ്ടെന്നും, യുക്തിപരവും സ്ഥിതിവിവരകണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ചര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. രാജ്യസഭയില്‍ ചോദ്യവേളയില്‍ മറുപടി പറയുകയായിരുന്നു സുഷമ സ്വരാജ്.

ഇന്ത്യക്കാര്‍ യുഎസിലെ തൊഴില്‍ മോഷ്ടിക്കുന്നു എന്നു പറയുന്നത് ശരിയല്ലെന്നും, ഇതില്‍ നിന്നും തികച്ചും വിരുദ്ധമായി ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണെന്നും ട്രംപ് ഭരണകൂടത്തെ അറിയിച്ചതായി സുഷമ സ്വരാജ് പറഞ്ഞു. സമീപകാലങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ 1.56 ലക്ഷം അമേരിക്കകാര്‍ക്ക് നേരിട്ടും 4.11 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Comments

comments

Categories: Top Stories