മോദിക്ക് ട്രംപിന്റെ ക്ഷണം

മോദിക്ക് ട്രംപിന്റെ ക്ഷണം

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസ് പ്രസിഡന്റ് ട്രംപിന്റെ ക്ഷണം. ഈ വര്‍ഷം അവസാനം യുഎസ് സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തണമെന്നാണ് ട്രം്പ് നിര്‍ദേശിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ തീയതി സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ട്രംപ് തിങ്കളാഴ്ച മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണു മോദിയെ ട്രംപ് അമേരിക്കയിലേക്കു ക്ഷണിച്ചത്.

Comments

comments

Categories: Top Stories, World

Related Articles