സ്‌നാപ്ഡീലില്‍ 100 മില്യണ്‍ ഡോളര്‍ കൂടി സോഫ്റ്റ്ബാങ്ക് നിക്ഷേപിക്കും

സ്‌നാപ്ഡീലില്‍ 100 മില്യണ്‍ ഡോളര്‍ കൂടി സോഫ്റ്റ്ബാങ്ക് നിക്ഷേപിക്കും

ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡെല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെകിന്റെ ഉടമസ്ഥതയിലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം നേരിടുന്ന പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമൊരുങ്ങുന്നു. സ്‌നാപ്ഡീലിന്റെ ഏറ്റവും വലിയ നിക്ഷേപകരായ, ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് 100 മില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം കൂടെ അനുവദിക്കുമെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫ്‌ളിപ്കാര്‍ട്ടുമായോ പേടിഎമ്മിന്റെ ഇ കൊമേഴ്‌സ് വിഭാഗവുമായോ ഉള്ള ലയനമാണ് സോഫ്റ്റ്ബാങ്ക് മുന്നോട്ട് വെക്കുന്നത്.

ഇതു സംന്ധിച്ച ചര്‍ച്ചകളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. സോഫ്റ്റ്ബാങ്കിന് 30 ശതമാനത്തിലധികം പങ്കാളിത്തമാണ് നിലവില്‍ സ്‌നാപ്ഡീലില്‍ ഉള്ളത്. സ്‌നാപ്ഡീലിന് അടുത്ത ആറോ ഏഴോ മാസക്കാലത്തേക്ക് പ്രതിമാസം 15 മില്യണ്‍ ഡോളര്‍ എന്ന നിലയ്ക്കാണ് സോഫ്റ്റ്ബാങ്ക് നല്‍കുക. ഓരോ മാസത്തെയും ചെലവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സ്‌നാപ്ഡീല്‍ സോഫ്റ്റ്ബാങ്കിന് കൈമാറും.

Comments

comments