സ്വര്‍ണം വില്‍ക്കുമ്പോള്‍ പണമായി 10,000 രൂപ മാത്രം

സ്വര്‍ണം വില്‍ക്കുമ്പോള്‍ പണമായി 10,000 രൂപ മാത്രം

ബാക്കി തുക ചെക്കായോ, ഓണ്‍ലൈനായോ കൈമാറും

മുംബൈ: ഒരു ദിവസം സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി നേടാവുന്ന തുകയുടെ പരിധി 20,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചു. ഫിനാന്‍സ് ബില്ലില്‍ ഇതുസംബന്ധിച്ച് വരുത്തിയ ഭേദഗതി ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വിറ്റ സ്വര്‍ണത്തിന്റെ വിലയില്‍ 10,000 രൂപ കഴിച്ചു ബാക്കി തുക ചെക്കായോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായോ നല്‍കണമെന്നാണ് നിര്‍ദേശം. അത്യാവശ്യത്തിന് പണം കൈയില്‍ കിട്ടുന്നതിനായി സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്ന ഗ്രാമീണരെയും സാധാരണക്കാരെയും ഈ തീരുമാനം ബാധിക്കും.

ബാങ്കിംഗ് ഇടപാടുകളിലേക്കും ഡിജിറ്റല്‍ പണമിടപാടുകളിലേക്കും കൂടുതല്‍ പേരെത്തുന്നത് പ്രോല്‍സാഹിപ്പിക്കാനാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നിയന്ത്രണം മറികടക്കുന്നതിനായി ജ്വല്ലറികളുടെ സഹായത്തോടെ പലതവണയായി വില്‍പ്പന നടത്തിയതാണെന്ന് കാണിക്കാന്‍ ശ്രമിക്കരുതെന്നും ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒരു കുടുംബത്തിലെ പലര്‍ വഴി വില്‍പ്പന നടത്താന്‍ ശ്രമിച്ചാലും പരിശോധനകളുണ്ടാകും.

Comments

comments

Categories: Top Stories
Tags: gold, in India