സമ്പദ് വ്യവസ്ഥയില്‍ പുലര്‍ത്തേണ്ട പെരുമാറ്റച്ചട്ടം

സമ്പദ് വ്യവസ്ഥയില്‍ പുലര്‍ത്തേണ്ട പെരുമാറ്റച്ചട്ടം

പെട്ടെന്ന് ഉണ്ടാകുന്ന ഹ്രസ്വകാലതകര്‍ച്ച സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും മാത്രമല്ല, ഭൂമിയെയും ബാധിക്കും

ശരീര ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലെയാണ് അമേരിക്കന്‍ ഡോളറിലെ മാറ്റങ്ങള്‍ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും ഉണ്ടാകുന്നത്. പണമിടപാടുകളില്‍ നിന്നു പെട്ടെന്നുള്ള ലാഭമോ നേട്ടങ്ങളോ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ലാഭത്തെ വര്‍ദ്ധിപ്പിക്കില്ല എന്നതായിരിക്കണം പണമുണ്ടാക്കുമ്പോള്‍ ഉണ്ടാകേണ്ട മനോഭാവം. അങ്ങനെയല്ലെങ്കില്‍ ചെറിയ നേട്ടങ്ങളില്‍ നിന്നും കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകളില്‍ നിന്നും നാം പലതും മനസ്സിലാക്കും. ഭാഗികമായ അന്ധത കാണിക്കുന്നവര്‍ എപ്പോഴും നമ്മെ നഷ്ടങ്ങളില്‍ എത്തിക്കും, അല്ലെങ്കില്‍ പാപ്പരാക്കും ഒപ്പം വിപണിയെയും തകര്‍ക്കും.

സമൃദ്ധമായ അധികാരവും ഉത്തരവാദിത്തരാഹിത്യവും

കഥകളിലും പാട്ടുകളിലും പറയുന്നതു പോലെ അധികാരം കൂടുന്നതിനൊപ്പം ചുമതലയും വര്‍ധിക്കുമെന്ന വാചകം 2017ലും ലോക നേതാക്കള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയില്ല. എങ്കിലും അവര്‍ മുമ്പത്തേക്കാളും സത്യസന്ധരായി കാണപ്പെടുന്നു. സമ്പദ് വ്യവസ്ഥയില്‍ ക്രയവിക്രയം നടത്തുന്ന പണത്തിന്റെ അളവിന് കുറച്ചുകാലമായി കേന്ദ്രബാങ്കുകളും സര്‍ക്കാരുകളും നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. പകരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതിനു വേണ്ട നിര്‍ദേശം നല്‍കുകയാണുണ്ടായത്.

ഇന്ന് വികസിത സമ്പദ് വ്യവസ്ഥകളില്‍ പ്രവഹിച്ചിരിക്കുന്ന 95 ശതമാനം പണവും ലഭിക്കുന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്. ഇത് തട്ടിപ്പിലൂടെയല്ല. മറിച്ച്, നിയമാനുസൃതരീതിയില്‍ തന്നെയാണ്. നിക്ഷേപങ്ങളിലൂടെയും കടം കൊടുക്കലുകളിലൂടെയും സമ്പത്ത് സ്വരുക്കൂട്ടുകയാണ് അവര്‍ ചെയ്തത്. ഇത് അറിയപ്പെടുന്നത് മള്‍ട്ടിപ്ലയര്‍ എഫക്റ്റ് എന്നാണ്.

വലിയ അധികാരവും ഉത്തരവാദിത്തവും യോജിച്ച് പോകുന്നതല്ല. പകരം ഹ്രസ്വകാലത്തേക്കുള്ള അസ്ഥിരതയ്‌ക്കെതിരെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങി. ലിക്വിഡിറ്റി കൂടുതല്‍ വേണ്ടിവന്നതോടെ, സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ബാങ്ക് പണം കടം കൊടുക്കുന്നതു നിര്‍ത്തി. നിക്ഷേപങ്ങള്‍ വളരെ കുറഞ്ഞിരുന്നു, നേട്ടങ്ങള്‍ കുറച്ച് കാലം മാത്രം നീണ്ടു നിന്നു.

സാമ്പത്തികരംഗം തകരാനാരംഭിച്ചതോടെ പണത്തിന്റെ വിതരണം ചുരുങ്ങി. ഹ്രസ്വകാലനേട്ടം നോക്കി വിപണിയില്‍ പണമൊഴുക്കാന്‍ ശ്രമമുണ്ടായെങ്കിലും ഗുണം ചെയ്തില്ല.
ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനത്തില്‍ യഥാര്‍ത്ഥവും അസ്ഥിരവുമായ ഒരു സാമ്പത്തിക ലോകം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ അത് സമ്പദ് ഘടനയെ സഹായിച്ചില്ല. അതിന്റെ ഭാഗമായി ഉണ്ടായ അഭിവൃദ്ധി കൂടുതല്‍ കാലം നിലനിന്നില്ല, പെട്ടെന്ന് തന്നെ ഇല്ലാതായി.

തെറ്റായ കാഴ്ചപ്പാട് സമ്പദ് വ്യവസ്ഥയോടു ചെയ്തത്

സമ്പദ് ഘടനയുമായി ബന്ധപ്പെട്ട വികലമായ കാഴ്ചപ്പാട് നമ്മുടെ വസ്തുക്കളെയും സമ്പത്തിനെയും നശിപ്പിക്കും. ബാങ്കുകള്‍ എപ്പോഴും സാമ്പത്തിക ലാഭത്തിനാണ് മുന്‍ഗണന നല്‍കുക. ദീര്‍ഘകാലത്തേക്കുള്ള സ്രോതസ്സുകള്‍ ബിസിനസ് നിലനിര്‍ത്തും. ഒരു കമ്പനി ഒരു കാട് വാങ്ങുകയാണെങ്കില്‍ അതിലെ മരങ്ങള്‍ എല്ലാം പെട്ടെന്ന് മുറിച്ച് മാറ്റും. പിന്നീട് അതേ പോലെ മരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കാലതാമസം എടുക്കും. അതേ പോലെയാണ് ഒരാള്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും പിന്നീട് അത് തിരിച്ച് അടയ്ക്കുമ്പോഴും ഉള്ള അവസ്ഥ. കുറച്ച് കാലത്തേക്ക് ഓരോ ഭാഗങ്ങളായി കൃത്യമായി തിരിച്ചടയ്ക്കും പിന്നീട് അങ്ങോട്ട് ഒരു മരത്തിന്റെ വളര്‍ച്ച പോലെ ആയിരിക്കുമെന്നാണ് പറയുന്നത്. അതിലെ ഒരു മരം നശിച്ചു പോവുകയാണെങ്കില്‍ ആ ഭൂമി തരശായി മാറും.

കൂടുതല്‍ സമ്പാദ്യവും നശിക്കുകയാണെങ്കില്‍ പ്രാദേശികജനത ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തും. അതിനിടയില്‍ ലാഭം ലക്ഷ്യമാക്കുന്നവരുടെ നീക്കം അടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇത് അസമത്വം വര്‍ദ്ധിപ്പിക്കുകയും ആളുകളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും ചെയ്യും. കുറച്ച് ആളുകള്‍ മാത്രം വസ്തുക്കളും സ്വത്തുക്കളും വാങ്ങിക്കൂട്ടും.

നിക്ക് ഹോനോര്‍ പറയുന്നത് ഇങ്ങനെയാണ്, ലോകത്തുള്ള മൊത്തം ജനങ്ങളാണ് വളര്‍ച്ചയുടെയും സമൃദ്ധിയുടെ ഉറവിടങ്ങള്‍ അത് സമ്പന്നര്‍ മാത്രമല്ല. തൊഴിലാളികള്‍ തൊഴില്‍ ചെയ്ത് പണമുണ്ടാക്കുന്നിടത്തോളം ബിസിനസ്സുകാര്‍ക്ക് ഉപഭോക്താക്കളും ഉണ്ടാകും. അപ്പോള്‍ കൂടുതല്‍ ജോലിക്കാരും ആവശ്യമായി വരും.

സാമ്പത്തിക ലോകത്തോടുള്ള സന്ദേശം

ലോകത്തിലെ മൃദുവായിട്ടുള്ള എല്ലാ കാര്യങ്ങളും മറന്നേക്കൂ, കഠിനമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കൂവെന്നതാണു പ്രധാന സന്ദേശം. അടിത്തട്ടിനെ ആശ്രയിച്ചാണ് നിലനില്‍പ്പ് ഉണ്ടാകുക. അത് മനസ്സിലാക്കി നിങ്ങളുടെ ഭാവി ഉറപ്പിക്കുക. പണം സമ്പാദിക്കുമ്പോള്‍ത്തന്നെ അത് ചെലവഴിക്കാനും നാം തീരുമാനിച്ചിട്ടുണ്ടാകും. ചെലവഴിക്കുന്നത് സുസ്ഥിരമായ പാത കണ്ടെത്തുമായിരിക്കും, എന്നാല്‍ അതിന് സമ്പാദ്യം കുറയ്ക്കുക എന്ന അര്‍ത്ഥമില്ല. ഇത് രണ്ടും വിപരീത സ്വഭാവമാണ് കാണിക്കുക.

പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനും പ്രാദേശിക സമൂഹത്തെ സഹായിക്കാനുമുള്ള ബിസിനസ്സിനായി പണം ചെലവഴിക്കുമ്പോള്‍ത്തന്നെ നാം ശ്രദ്ധിക്കുക ദീര്‍ഘകാല ലാഭത്തിനുള്ള വരുമാനമാര്‍ഗങ്ങളായിരിക്കും. അതിലൂടെ വരുമാനത്തുടര്‍ച്ച കണ്ടെത്തും. സാമ്പത്തിക വ്യവസ്ഥയുടെ ഒരു ദൂരക്കാഴ്ച എടുത്തു നോക്കുകയാണെങ്കില്‍ സാമ്പത്തിക മാന്ദ്യത്തില്‍ പണം കടം കൊടുക്കുന്നത് പേടിയുണ്ടാക്കുന്ന കാര്യമാണ്. അത് ചുരുക്കാന്‍ നമ്മള്‍ കൂടുതലും പ്രവര്‍ത്തിക്കും. സമ്പദ് വ്യവസ്ഥയുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കായും പ്രവര്‍ത്തിക്കും.

Comments

comments