ജില്ലാതല വെര്‍ച്വല്‍ നെറ്റ്‌വര്‍ക്കുകള്‍ സാധ്യമാണെന്ന് കിഷോര്‍ ബിയാനി

ജില്ലാതല വെര്‍ച്വല്‍ നെറ്റ്‌വര്‍ക്കുകള്‍ സാധ്യമാണെന്ന് കിഷോര്‍ ബിയാനി

ന്യൂഡല്‍ഹി: ജില്ലാതല വെര്‍ച്വല്‍ നെറ്റ്‌വര്‍ക്കുകള്‍ നടപ്പിലാക്കുന്നതിനുള്ള ടെലികോം റെഗുലേറ്ററിന്റെ നിര്‍ദേശത്തെ പിന്തുണച്ച് കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പും ടാബ്‌ലെറ്റ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡും രംഗത്ത്. ടെലികോം വ്യവസായത്തില്‍ ഏകീകരണ പ്രവണതകള്‍ വര്‍ധിക്കുന്നത് ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ ടി24 ബ്രാന്‍ഡിനു വേണ്ടി ദേശവ്യാപകമായ മൊബീല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ (എംവിഎന്‍ഒ) പെര്‍മിറ്റ് ലഭിക്കുന്നതിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അപേക്ഷിച്ചിട്ടണ്ട്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ടാറ്റ ടെലിസര്‍വീസുമായി സഹകരണവും ഉറപ്പിച്ചിട്ടുണ്ട്. ‘ഇന്ത്യ വ്യത്യസ്ത പ്രദേശങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ.എല്ലാ മേഖലയിലും പ്രാദേശിക കമ്പനികള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു കാര്യം പ്രാദേശികമായി നടപ്പാക്കാനില്ല എന്നു പറയാനാകില്ല,’ ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി പറയുന്നു.

ഡേറ്റാ സേവനങ്ങള്‍ പ്രാദേശിക തലത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന തലത്തില്‍ അമിത പണം ചിലവാക്കാതെ ടെലികോം സേവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡുകള്‍ക്കുള്ള ഒരേയൊരു വഴി എംവിഎന്‍ഒ (റൂട്ട്) ആണ്. ചെറിയ കമ്പനികള്‍ക്ക് വിപണിയില്‍ പ്രവേശിക്കാനും ഇത് വഴിയൊരുക്കുന്നുവെന്ന് ഡാറ്റാവിന്‍ഡ് സിഇഒ സുനീത് തുളി പറയുന്നു.

Comments

comments

Categories: Business & Economy, Tech