കുതിച്ചുപായാന്‍ ബോണ്‍വില്‍ ബോബറെത്തി

കുതിച്ചുപായാന്‍ ബോണ്‍വില്‍ ബോബറെത്തി

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 9.09 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി ; ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ബോണ്‍വില്‍ ബോബര്‍ അവതരിപ്പിച്ചു. 9.09 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

അതിവിശിഷ്ടമായ റൈഡിംഗ് അനുഭവമായിരിക്കും ബോണ്‍വില്‍ ബോബര്‍ സമ്മാനിക്കുകയെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സംബ്ലി പറഞ്ഞു. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ അധീശത്വം സ്ഥാപിക്കുക മാത്രമല്ല, ഇന്ത്യയില്‍ ബൈക്കിംഗ് അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകകൂടി ട്രയംഫിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അയേണ്‍സ്റ്റോണ്‍ വിത്ത് മാറ്റ് ഫിനിഷ്, മൊറേല്ലോ റെഡ്, കോംപിറ്റീഷന്‍ ഗ്രീന്‍ ആന്‍ഡ് ഫ്രോസണ്‍ സില്‍വര്‍, ജെറ്റ് ബ്ലാക് എന്നീ നാല് നിറങ്ങളില്‍ ബോണ്‍വില്‍ ബോബര്‍ ലഭിക്കും.

ബോണ്‍വില്‍ T120 യിലെപോലെ 1200 സിസി ലിക്വിഡ് കൂള്‍ഡ്, 8 വാല്‍വ്, എസ്ഒഎച്ച്‌സി എന്‍ജിനാണ് ബോണ്‍വില്‍ ബോബറിലുമുള്ളത്. 6,100 ആര്‍പിഎമ്മില്‍ 77 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 106 എന്‍എം ടോര്‍ക്കുമേകും.

സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ സ്ട്രാപ്പോടുകൂടിയ ബാറ്ററി ബോക്‌സ്, ബാര്‍ എന്‍ഡ് മിറര്‍, റിയര്‍ മഡ്ഗാര്‍ഡ് ലൂപ്, കാര്‍ബ് സ്റ്റൈല്‍ഡ് ട്വിന്‍ ത്രോട്ടില്‍ ബോഡി, ബ്രോഡ് അഡ്ജസ്റ്റബ്ള്‍ ലിവറുകള്‍, പരമ്പരാഗത റബ്ബര്‍ ഗെയ്റ്ററുകള്‍, ക്ലാസിക് റിയര്‍ ‘ഡ്രം ബ്രേക്’ ഇന്‍സ്പയേഡ് ഹബ്, പുതിയ സൈഡ് പാനല്‍, റിമൂവബ്ള്‍ ഇന്‍സ്‌പെക്ഷന്‍ ക്യാപ്പോടുകൂടിയ സ്‌പ്രോക്കറ്റ് കവര്‍ തുടങ്ങിയവയാണ് ബോണ്‍വില്‍ ബോബറിന്റെ സവിശേഷതകള്‍.

റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യ, റോഡ്-റെയ്ന്‍ റൈഡിംഗ് മോഡ്, എബിഎസ്, സ്വിച്ചബ്ള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ടോര്‍ക് അസ്സിസ്റ്റ് ക്ലച്ച്, എല്‍ഇഡി റിയര്‍ ലൈറ്റ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവയെല്ലാം ബോബറിനോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കും.

കൂടുതല്‍ സ്റ്റൈലിനും കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനുമായി 150 ലധികം ആക്‌സസറീസും ബോണ്‍വില്‍ ബോബറിന് ഘടിപ്പിക്കാന്‍ കഴിയും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 58 ശതമാനം വളര്‍ച്ചയാണ് നേടിയത്. രാജ്യത്തുടനീളമുള്ളത് പതിനാറ് ഡീലര്‍ഷിപ്പുകള്‍. ഗോവയിലും ഭുബനേശ്വറിലും പുതിയ ഡീലര്‍ഷിപ്പ് ഉടനെ തുടങ്ങും.

 

Comments

comments

Categories: Auto, Trending