വിപണിയില്‍ ബ്രെസയുടെ കുതിപ്പ് : ഒരു വര്‍ഷത്തിനിടെ വിറ്റത് 1.10 ലക്ഷം ബ്രെസ

വിപണിയില്‍ ബ്രെസയുടെ കുതിപ്പ് : ഒരു വര്‍ഷത്തിനിടെ വിറ്റത് 1.10 ലക്ഷം ബ്രെസ

ന്യൂ ഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ വില്‍പ്പന ഒരു ലക്ഷത്തി പതിനായിരം യൂണിറ്റ് കടന്നതായി മാരുതി സുസുകി ഇന്ത്യ അറിയിച്ചു. വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനിടെയാണ് ഈ നേട്ടം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ബ്രെസ വാങ്ങുന്നതിനായി നിലവില്‍ അമ്പതിനായിരത്തോളം പേര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ബുക്കിംഗ് നടത്തി അഞ്ച് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഈ ചെറിയ കാലയളവില്‍തന്നെ ഇന്ത്യയിലെ അര്‍ബന്‍ എസ്‌യുവി സെഗ്‌മെന്റിന് വിറ്റാര ബ്രെസ പുതിയ നിര്‍വ്വചനം നല്‍കിയെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ കെനിച്ചി ആയുകാവ പറഞ്ഞു. വിപണിയില്‍ വിറ്റാര ബ്രെസയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാരുതി സുസുകിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയ്ക്കും ബ്രെസ കാരണമായി. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ വില്‍പ്പന 120 ശതമാനമായാണ് വര്‍ധിച്ചത്. 1,77,430 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റു. 2015-16 വര്‍ഷം ഇതേ കാലയളവില്‍ 80,522 യൂട്ടിലിറ്റി വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.

Comments

comments

Categories: Auto, Trending