കേരളത്തില്‍ വലിയ അളവില്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ വലിയ അളവില്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

ന്യഡെല്‍ഹി: ഇത്തവണയും രാജ്യത്തിന്റെ പല ഭഗങ്ങളിലും കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷ കാലത്ത് ലഭിക്കേണ്ട മഴയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ഇക്കാലയളവില്‍ സാധാരണ നിലയില്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 95 ശതമാനം മാത്രമെ ഈ വര്‍ഷം ലഭിക്കുള്ളുവെന്നാണ് നിരീക്ഷണം. 96 മുതല്‍ 104 ശതമാനം വരെ മഴയാണ് രാജ്യത്ത് കാലവര്‍ഷത്തില്‍ ലഭിക്കാറുള്ളത്.

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഉത്തര്‍പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴയുടെ അളവില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, സെന്‍ട്രല്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ലഭിക്കുന്ന മഴ സാധാരണയിലും കുറവായിരിക്കുമെന്ന വിലയിരുത്തലുമുണ്ട്. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ സ്‌കൈറ്റാണ് രാജ്യത്തെ വരാനിരിക്കുന്ന കാലവര്‍ഷ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Top Stories

Related Articles