ഹാര്‍ലി-ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിച്ചു

ഹാര്‍ലി-ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിച്ചു

1.5 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്

മുംബൈ : അമേരിക്ക ആസ്ഥാനമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. 1.5 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സ്ട്രീറ്റ് 750, സ്‌പോര്‍ട്‌സ്‌റ്റെര്‍, ടൂറിംഗ് മോഡലുകള്‍ക്കെല്ലാം വില വര്‍ധന ബാധകമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വില നല്‍കണം.

ബിഎംഡബ്ല്യു, ഫോര്‍ഡ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പോലെ ഇപ്പോള്‍ ഏപ്രില്‍ മാസവും വില വര്‍ധിപ്പിക്കുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുക്കുകയാണ്.

ഹാര്‍ലി-ഡേവിഡ്‌സണ്‍ന്റെ വിവിധ മോഡലുകളുടെ പുതിയ ഡെല്‍ഹി എക്‌സ്-ഷോറൂം വില ഇപ്രകാരമാണ്.

സ്ട്രീറ്റ് 750 –4.98 ലക്ഷം രൂപ

അയേണ്‍ 883– 8.11 ലക്ഷം

ഫോര്‍ട്ടി-എയ്റ്റ് — 9.65 ലക്ഷം

1200 കസ്റ്റം–9.43 ലക്ഷം

റോഡ്‌സ്‌റ്റെര്‍–9.85 ലക്ഷം

റോഡ് കിംഗ്–26.85 ലക്ഷം

സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷല്‍–31.70 ലക്ഷം

റോഡ് ഗ്ലൈഡ് സ്‌പെഷല്‍– 33.33 ലക്ഷം

സിവിഒ ലിമിറ്റഡ്–51.35 ലക്ഷം രൂപ

Comments

comments

Categories: Auto, Trending