ഡുകാറ്റിയുടെ സൂപ്പര്‍ബൈക്ക് ഡയാവെല്‍ ഡീസല്‍ ഇന്ത്യയില്‍

ഡുകാറ്റിയുടെ സൂപ്പര്‍ബൈക്ക് ഡയാവെല്‍ ഡീസല്‍ ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 19.92 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുകാറ്റി ലിമിറ്റഡ് എഡിഷന്‍ ഡയാവെല്‍ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.92 ലക്ഷം രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

ഡുകാറ്റി ഡിസൈന്‍ സെന്ററും ഡീസല്‍ ലൈസന്‍സിംഗ് ക്രിയേറ്റീവ് ഡയറക്റ്റര്‍ ആന്‍ഡ്രിയ റോസ്സോയും ചേര്‍ന്നാണ് മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചെടുത്തത്.

രാജ്യത്തെ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലൂടെ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1198 സിസി എല്‍-ട്വിന്‍ മോട്ടോര്‍ ഘടിപ്പിച്ച ഡയാവെല്‍ ഡീസല്‍ 160 ബിഎച്ച്പി കരുത്തും 130.5 എന്‍എം ടോര്‍ക്കുമേകും.

ലോകമാകെ ഡുകാറ്റി ഡയാവെല്‍ ഡീസലിന്റെ 666 യൂണിറ്റുകളാണ് വില്‍പ്പന നടത്തുന്നത്. ഓരോ മോട്ടോര്‍സൈക്കിളിലും എണ്ണം രേഖപ്പെടുത്തിയ നമ്പറിംഗ് പ്ലേറ്റ് ഉണ്ടായിരിക്കും. ഇന്ത്യയില്‍ കുറച്ച് എണ്ണം ഡയാവെല്‍ ഡീസല്‍ മാത്രമേ എത്തിച്ചിട്ടുള്ളൂ.

ഡുകാറ്റിയുടെ തനത് രൂപകല്‍പ്പനാ വൈഭവവും സുരക്ഷാ ഫീച്ചറുകളും പെര്‍ഫോമന്‍സും ഡീസല്‍ ബ്രാന്‍ഡിന്റെ കരവിരുതും സ്‌റ്റൈലും സമന്വയിച്ച ഡയാവെല്‍ ഡീസല്‍ എല്ലാ അര്‍ത്ഥത്തിലും സമാനതകളില്ലാത്തതാണെന്ന് ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രവി അവലൂര്‍ പറഞ്ഞു.

ഈ വര്‍ഷം മിലന്‍ മെന്‍സ് ഫാഷന്‍ വീക്കിലാണ് ഡുകാറ്റി ഡയാവെല്‍ ഡീസല്‍ ആദ്യം അവതരിപ്പിച്ചത്. 2012 ല്‍ ഡുകാറ്റി ഡിസൈന്‍ സെന്ററും ഡീസല്‍ ലൈസന്‍സിംഗ് ക്രിയേറ്റീവ് ഡയറക്റ്റര്‍ ആന്‍ഡ്രിയ റോസ്സോയും ചേര്‍ന്ന് ഡുകാറ്റി മോണ്‍സ്റ്റര്‍ ഡീസല്‍ പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto