ഭിന്നശേഷിയുള്ളവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ക്രൂരമായ വിവേചനം – വിവേചനത്തിന്റെ കാണാപ്പുറങ്ങള്‍

ഭിന്നശേഷിയുള്ളവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ക്രൂരമായ വിവേചനം – വിവേചനത്തിന്റെ കാണാപ്പുറങ്ങള്‍

ലോകമെമ്പാടുമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വിവേചനത്തിന്റെ വ്യത്യസ്തമായ മുഖങ്ങളെയാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം ഭിന്നശേഷിയുള്ളവര്‍ക്കിടയില്‍ ദാരിദ്ര്യവും സാമൂഹികമായ ഒറ്റപ്പെടലും വളരെ കൂടുതലാണെന്നെന്ന് കണ്ടെത്തിയിട്ടുണ്ട്

അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് ന്യായാധിപരായി പ്രവര്‍ത്തിക്കുന്നതിനു പ്രത്യേകിച്ച് നിയമപരമായ തടസങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ 2013ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം അര്‍ജന്റൈന്‍ കോടതികളിലെ ഇന്‍ഫീരിയര്‍ ന്യായാധിപന്‍മാരില്‍ 56 ശതമാനവും അപ്പീല്‍ ന്യായാധിപന്‍മാരില്‍ 67 ശതമാനവും സ്റ്റേറ്റ് ജസ്റ്റിസുമാരില്‍ 78 ശതമാനവും പുരുഷന്‍മാരാണ്. എന്തുകൊണ്ടാണിങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ? ഘടനാപരമായ അസമത്വം തന്നെയാണ് ഇതിന് ഒരു പ്രധാനകാരണം.

ലോകത്തുടനീളമുള്ള ഭിന്നശേഷിയുള്ള വ്യക്തികള്‍ തൊഴില്‍മേഖലകളിലും ആരോഗ്യസൂചികകളിലും പിന്നോട്ട് പോകുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. ഇത് ഇന്ന് ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. 2014ലാണ് ഐക്യരാഷ്ട്ര സഭ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ഒരു പ്രത്യേക റിപ്പോര്‍ട്ടിന് രൂപം നല്‍കിയത്. ആഗോള ജനസംഖ്യയുടെ 15 ശതമാനം – അതായത് ഏകദേശം ഒരു ബില്യണ്‍ ആളുകളാണ് ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക അവശതകള്‍ അനുഭവിച്ചു വരുന്നത്.

ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഇത്തരത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ പൂര്‍ണമായും വിശ്വാസയോഗ്യമല്ലെങ്കില്‍പ്പോലും ഭിന്നശേഷിയുള്ള മിക്ക കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഭിന്നശേഷിയുള്ള 20 മുതല്‍ 30 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ പ്രകാരം മേഖലയില്‍ ഭിന്നശേഷിയുള്ളവരില്‍ 70 ശതമാനം പേരും തൊഴിലില്ലാത്തവരാണ്.

അമേരിക്കയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വലിയ തോതിലുള്ള അവഗണനയാണ്. സിവില്‍ ക്രിമിനല്‍ സ്ഥാപനങ്ങളില്‍ ഇവരുടെ പ്രാതിനിധ്യം വളരെ കൂടുതലാണ്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 70 ശതമാനത്തിനും ശാരീരികമായ പരിമിതികളോ വെല്ലുവിളികളോ ഉണ്ട്. പ്രാദേശിക ജയിലുകളിലുള്ള 60 ശതമാനം ആളുകള്‍ മാനസിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. വികലാംഗരായ 48 ശതമാനം ആളുകളുടെയും വരുമാനം 15,000 ഡോളററോ അതില്‍ താഴെയോ ആണ്.

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം ഭിന്നശേഷിയുള്ളവര്‍ക്കിടയില്‍ ദാരിദ്ര്യവും സാമൂഹികമായ ഒറ്റപ്പെടലും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും നിരക്ഷരതയും വളരെ കൂടുതലാണ്. ഇവര്‍ക്കു ലഭിക്കുന്ന പൊതുസേവനങ്ങളും വളരെ കുറവാണ്. പലപ്പോലും പലവിധത്തിലുള്ള അതിക്രമങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നു. എച്ച്‌ഐവി/ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ ഇവരില്‍ പലപ്പോഴും കൂടുതലാണ്.

വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുകളുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സമത്വത്തിനുള്ള അവകാശം ഭരണഘടന തന്നെ വിഭാവനം ചെയ്യുന്നുണ്ട്. അതായത് കൃത്യമായ ഒരു കാരണമില്ലാതെ സര്‍ക്കാരുകള്‍ക്ക് ഇവിടെ പൗരന്മാരെ തരംതിരിക്കാനാകില്ല. പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ റോഡപകടങ്ങള്‍ കുറയ്ക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിതരാവും.

അതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് മാര്‍ത്രമേ സര്‍ക്കാരിന് വാഹനമോടിക്കാനുള്ള ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക എന്നത് ആരൊക്കെ വാഹനമോടിക്കാന്‍ യോഗ്യരാണ് എന്നതിനുള്ള ഉചിതമായ ന്യായീകരീണമാണ്. ഡ്രൈവിംഗുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ നിറം, ലിംഗം എന്നിവയെ ഒന്നിനെയും ഇതുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പൊതുഭരണകൂടങ്ങള്‍ക്ക് ആളുകളെ വിവേചിക്കാം. എന്നാല്‍ അതിനുപിന്നില്‍ വ്യക്തമായ നയലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണമെന്നുമാത്രം.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സമത്വത്തിന്റെയും വിവേചനരാഹിത്യത്തിന്റെയും തത്വങ്ങള്‍ സംയോജിപ്പിച്ചു കൊണ്ട് ചില സര്‍ക്കാരുകള്‍ അസമത്വങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായി ശ്രമിക്കുന്നുണ്ട്. ഉദാഹരണമായി അര്‍ജന്റീനയില്‍ നീതിന്യായരംഗത്തുണ്ടായ ലിംഗ അസമത്വം തന്നെ പരിഗണിക്കുക. അഭിഭാഷകരാവുന്നതില്‍ നിന്ന് ഒരു സ്ത്രീയേയും ഇവിടെ നിയമം വിലക്കിയിട്ടില്ല. ന്യായാധിപകളാവുന്നതിനും അവര്‍ക്ക് വിലക്കില്ല. എന്നിരുന്നാലും അവരെ പിന്‍തിരിപ്പിക്കുന്ന എന്തോ ഘടകം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അദൃശ്യമായ ഇത്തരം പ്രതിബന്ധങ്ങള്‍ക്കിടയില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക സംരക്ഷണമോ പരിഗണനയോ നല്‍കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.

20-)o നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളെ ഇത്തരത്തിലുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാക്കി. അമേരിക്കയിലെ സര്‍വകലാശാലകളില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന, അര്‍ജന്റൈന്‍ കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ക്വോട്ട, ഉറുഗ്വേയില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികള്‍ക്ക് ആഫ്രോ- ഉറുഗ്വയന്‍സിന് പ്രത്യേക പരിഗണന എന്നിവയെല്ലാം ഇതിന്റെ ഫലമായാണുണ്ടായത്.

ചില വിഭാഗങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ചെറുക്കുന്നതിനുള്ള മാന്ത്രിക പരിഹാരങ്ങളായിരുന്നില്ല ഈ നടപടികളൊന്നും. എന്നാല്‍ സമൂഹത്തില്‍ വലിയ രീതിയിലുള്ള മാറ്റം തന്നെ ഈ നയങ്ങള്‍ സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും ഇന്നും നിരവധി ദുര്‍ബല വിഭാഗങ്ങള്‍ പലതില്‍ നിന്നും ഒഴിവാക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മുന്നില്‍ പലതരത്തിലുള്ള തടസങ്ങളും ഉണ്ട്. ഈ തടസങ്ങള്‍ അദൃശ്യവുമാകാം. ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരം വിഭാഗങ്ങള്‍ക്കായുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ആവശ്യകത യുഎസ് സുപ്രീം കോടതിയിലെ ജസ്റ്റിസ് വില്യം ബ്രണ്ണന്‍ 1982ല്‍ തന്നെ അടിവരയിട്ടിട്ടുണ്ട്.

 

Comments

comments

Categories: FK Special, Life