യൂറോപ്പിലെ അഭയാര്‍ത്ഥിപ്രശ്‌നം: പരിഹാരം അകലെ

യൂറോപ്പിലെ അഭയാര്‍ത്ഥിപ്രശ്‌നം: പരിഹാരം അകലെ

കുടിയേറ്റം യൂറോപ്പിന്റെ സാമ്പത്തികരംഗത്തെ ബാധിക്കുന്നതാണ് അവര്‍ക്കെതിരേ വംശീയാക്രമണങ്ങള്‍ക്കു കാരണമാകുന്നതെന്ന മുന്‍വിധി ഉണ്ടായിട്ടു നാളെറെയായി. എന്നാല്‍ കുടിയേറുന്നവര്‍ക്ക് ആതിഥേയരാജ്യത്തിന്റെ സംസ്‌കാരവും ജീവിതരീതികളുമായി ഒത്തുപോകാന്‍ കഴിയാത്തതും സംഘര്‍ഷത്തിനു കാരണമാകുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥിപ്രശ്‌നം നേരിടുന്നത് യൂറോപ്പാണ്. വലിയതോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമാണ് ഇവിടേക്കൊഴുകിയത്. മധ്യപൂര്‍വ്വദേശങ്ങളിലും ആഫ്രിക്കയിലും നിന്നുള്ളവരാണ് ഇക്കൂട്ടരിലേറെയും. വ്യത്യസ്തസംസ്‌ക്കാരങ്ങളിലുള്ളവര്‍ തമ്മില്‍ ഐക്യം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്നറിയാത്ത ആശങ്കയാണ് ഇവര്‍ക്കുള്ളത്. ഇതില്‍ പ്രധാനപ്പെട്ടത് അഭയാര്‍ത്ഥികള്‍ ആതിഥേയ രാജ്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാത്തതാണ്. അവരുടെ ധാര്‍മ്മികതയും നിയമപരമായ കര്‍ത്തവ്യങ്ങളും ജനങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ അവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകും.

അതേസമയം ഇവരെ ഇറക്കിവിടുകയാണെങ്കില്‍ അഭയാര്‍ത്ഥികളില്‍ അത് വംശീയവിരോധം വളര്‍ത്തിയെടുക്കും. ഇത് ഉണ്ടാക്കുന്ന അനന്തരഫലം വേര്‍തിരിവിന് വിത്ത് വിതയ്ക്കുന്നതുപോലെയാണ്. നാം അത് സാധാരണയായി കാണുന്നത് യൂറോപ്പിലും അമേരിക്കയിലുമാണ്. ഈ പ്രശ്‌നത്തെക്കുറിച്ച് നാം തുറന്നൊരു ചര്‍ച്ചയ്ക്ക് തയ്യാറാവണം. പക്ഷേ, നമ്മള്‍ അത്യാവശ്യമായി മനസിലാക്കേണ്ടത് വെല്ലുവിളികള്‍ എങ്ങനെ നേരിടാം എന്നാണ്.

ഏകീകരണത്തിന്റെ വെല്ലുവിളികള്‍

ഏകീകരണത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജനങ്ങളുടെ ശീലങ്ങളും മൂല്യങ്ങളും മാറ്റിയെടുക്കുന്നതിലുള്ള പ്രയാസമാണ്. നാം മറ്റേതൊരു രാജ്യത്തുചെന്നാലും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞുപോയ ജീവിതശൈലികളില്‍ മാറ്റം വരുത്താനോ പുതിയത് സ്വീകരിക്കാനോ വളരെയധികം ബുദ്ധിമുട്ടാണ്.
നാം സംസ്‌ക്കാരങ്ങളും മൂല്യങ്ങളും സ്വീകരിക്കുന്നത് സാമൂഹികശൃംഖലകളില്‍ നിന്നാണ്. യാദൃശ്ചികമായി നാം സാമൂഹീകരണ പ്രക്രിയകളിലൂടെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ വംശീയതയും സംസ്‌ക്കാരവും മതവുമാണ് ആണ് നമുക്കുള്ളത്.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്ക. ഇവിടെ കൂടുതല്‍ ആളുകളും വെളുത്തവരാണ്. ഇവര്‍ക്ക് ന്യൂനപക്ഷ സുഹൃദ്ബന്ധങ്ങളില്ല. പലപ്പോഴും നമ്മോടുതന്നെ ആത്മാര്‍ത്ഥതയില്ലാതെയാണ് നാം പെരുമാറാറുള്ളത്. അതിനുദാഹരണമാണ് പരീക്ഷാസമയത്തെ കാര്യങ്ങള്‍. സ്റ്റീവന്‍ ലെവിറ്റ് ചൂണ്ടിക്കാട്ടുന്നത് വിവാഹത്തിന് വര്‍ഗ്ഗം പ്രശ്‌നമല്ലെന്നു പറഞ്ഞ് ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഇടുന്നവര്‍ ആദ്യം നോക്കുന്നത് സ്വന്തം വര്‍ഗ്ഗത്തിലുള്ള എത്ര പേര്‍ പ്രതികരിച്ചു എന്നായിരിക്കുമെന്ന ഇരട്ടത്താപ്പിനെക്കുറിച്ചാണ്

ഏകീകരണത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വിവാഹമാണ്. രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം തുടങ്ങിയത് യൂറോപ്പിലാണ്. ഇത് പിന്നീട് മറ്റുരാജ്യങ്ങളിലേക്കും പ്രചാരത്തിലായി.
ഏകീകരണത്തിനുള്ള മറ്റൊരവസരം തീന്‍മേശയാണ്. പക്ഷേ, ഇതിന് ഒരുപാട് തടസ്സങ്ങളുണ്ട്. വ്യത്യസ്ത ജീവിതശൈലികളാണ് സമൂഹത്തിലെ ഓരോ മനുഷ്യനും ഉള്ളത്. ഭൂരിഭാഗം മുസ്ലീം വിഭാഗങ്ങളും പന്നിയിറച്ചി കഴിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല, ഇക്കാര്യങ്ങളിലെല്ലാം മതപരമായി അവര്‍ക്ക് വിലക്കുള്ളതാണ്്. എന്നാല്‍ ഇവ രണ്ടും യൂറോപ്യന്‍ യൂണിയനില്‍ പ്രാധാന്യമര്‍ഹിക്കുന്നു, പ്രത്യേകിച്ച് ജര്‍മ്മനിയില്‍. ഇത് കാണിക്കുന്നത് രണ്ട് സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള അന്തരങ്ങളാണ്. ശരാശരി യൂറോപ്യന്‍ പതിനൊന്ന് ലിറ്റര്‍ മദ്യം വര്‍ഷന്തോറും ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പന്നിയിറച്ചി. ഇവിടെയെത്തുന്ന അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗക്കാരാണ്. ഇവര്‍ തമ്മിലുള്ള സാമൂഹിക ഏകീകരണം പ്രയാസകരമാണ്.

ജര്‍മ്മനിയിലും യൂറോപ്യന്‍ യൂണിയനിലുമുള്ളത് അറിവിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ്. ഇവിടെ ജോലിക്കാവശ്യം ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരെയാണ്. എന്നാല്‍ ഇവിടെയെത്തുന്ന അഭയാര്‍ത്ഥികളാകട്ടെ കുറഞ്ഞ വിദ്യാഭ്യാസമുള്ളവരാണ്.

സ്വവര്‍ഗ്ഗാനുരാഗ – ലൈംഗിക ന്യൂനപക്ഷ പ്രശ്‌നങ്ങളിലും അഭയാര്‍ത്ഥികളുടെയും തദ്ദേശീയരുടെയും സമീപനം തികച്ചും വിഭിന്നമാണ്. യൂറോപ്പുകാരുടെ സംസ്‌ക്കാരവും സഹിഷ്ണുതയും ജീവിത രീതികളും ഒന്നും തന്നെ പിന്തുടരാന്‍ വംശീയന്യൂനപക്ഷക്കാര്‍ക്ക് സാധിക്കുന്നില്ല. മൂല്യങ്ങള്‍ കൊണ്ടും സാംസ്‌ക്കാരിക വൈവിധ്യംകൊണ്ടും ലിംഗപരമായും വളരെ സ്വതന്ത്രമായ ഒരു സമൂഹമാണ് യൂറോപ്യന്‍ യൂണിയന്‍.

ഏകീകരണത്തില്‍ പ്രധാനപ്പെട്ടത് ഭാഷയാണ്. ഇവിടെയെത്തുന്നവരില്‍ കാല്‍ഭാഗം ആളുകള്‍ക്കും ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറവാണ്. യൂറോപ്പില്‍ ലാറ്റിന്‍ ഭാഷയാണ് ഉപയോഗിക്കുന്നത്. ജര്‍മ്മന്‍ ഭാഷ ഉപയോഗിക്കുന്നത് 2 ശതമാനത്തില്‍ കുറവ് ആളുകളാണ്.

വെല്ലുവിളികളെ എങ്ങനെയാണ് അഭിമുഖീകരിക്കുക?

അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ വളരെയധികം പ്രാധാന്യമുള്ളതാണ്. വ്യത്യസ്ത സംസ്‌ക്കാരങ്ങളും ജീവിതശൈലിയുമുള്ളവര്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ അവിടെ ഏകാഗ്രതയും സമാധാനവും എല്ലാം നഷ്ടമാകും ഇത് പരസ്പരവിഭജനങ്ങള്‍ക്ക് കാരണമാകും. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനായി പദ്ധതി ആസൂത്രിതര്‍ 3 പ്രധാന കാര്യങ്ങള്‍ പറയുന്നുണ്ട്.

1. ആവശ്യങ്ങള്‍ മനസ്സിലാക്കി പുതിയ ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ അവ ഉപയോഗിക്കുക
2. മനഃശക്തി തിരിച്ചറിഞ്ഞ് കൂട്ടിച്ചേര്‍ക്കുക
3.പ്രലോഭനങ്ങള്‍ ഒഴിവാക്കി ശരിതെറ്റുകള്‍ തരംതിരിക്കാന്‍ കഴിയണം

ചരിത്രത്തില്‍ പലായനവും ഏകീകരണവും യൂറോപ്പില്‍ വലിയ ഒരു വിജയമല്ല. റോമാക്കാര്‍ യൂറോപ്പില്‍ ഒരു നൂറ്റാണ്ടോളം ഉണ്ടായിരുന്നുവെങ്കിലും റോമന്‍ ജീവിതാവശിഷ്ടത്തിന്റെ ചുരുള്‍ മാത്രമേ സമൂഹത്തിലുള്ളൂ. അടുത്തകാലത്ത് അറബികളും തുര്‍ക്കിഷ് അഭയാര്‍ത്ഥികളും ഇവരുമായി ഇഴുകിച്ചേരാന്‍ ബുദ്ധിമുട്ടിയിരുന്നു. ജര്‍മ്മന്‍ ചാന്‍സിലര്‍ ഏന്‍ജല മെര്‍ക്കല്‍ പ്രസ്താവിച്ചത് വിഭന്നസംസ്‌ക്കാരം പൂര്‍ണ്ണമായും പരാജയമാണെന്നാണ്. അഭയാര്‍ത്ഥികളുടെ ആതിഥേയ ദേശത്തോടുള്ള അകലത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ പ്രതികരിക്കുവാനോ ചര്‍ച്ചകള്‍ നടത്തുവാനോ തയ്യാറാകുന്നില്ലെന്നതും പ്രശ്‌നപരിഹാരം അകലെയാക്കുന്നു.

 

Comments

comments

Categories: FK Special, World