സമാധാനം മറന്ന സ്‌പെയ്ന്‍

സമാധാനം മറന്ന സ്‌പെയ്ന്‍

1936-39 കാലയളവില്‍ സ്‌പെയ്ന്‍ സഞ്ചരിച്ചത് സംഘര്‍ഷങ്ങളുടെ പാതയിലായിരുന്നു. 1931 സ്പാനിഷ് രാജാവ് അല്‍ഫോണ്‍സോ പതിമൂന്നാമന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ച ജനങ്ങള്‍ ലിബറല്‍ റിപ്പബ്ലിക്കുകളെ അധികാരത്തിലെത്തിച്ചു. രാജാവ് നാടുവിട്ടു. അങ്ങനെ സ്പാനിഷ് റിപ്പബ്ലിക്ക് സര്‍ക്കാര്‍ ഭരണത്തിലെത്തി.

എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറല്‍മാര്‍ സൈനിക കലാപത്തിനു ശ്രമിച്ചു. അതോടെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദേശീയവാദികള്‍ റിപ്പബ്ലിക്കന്‍സിന്റെ സര്‍ക്കാരിനെ താഴെയിറക്കി. ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ നേതൃത്വത്തിലെ ഏകാധിപത്യഭരണത്തിലേക്ക് അതു സ്‌പെയ്‌നിനെ നയിക്കുകയും ചെയ്തു.

Comments

comments

Categories: World
Tags: In 1931, Spain