ജയലളിതയുടെ മകനെന്ന് അവകാശവാദം ഉന്നയിച്ച കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു

ജയലളിതയുടെ മകനെന്ന് അവകാശവാദം ഉന്നയിച്ച കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു

ചെന്നൈ: തെലുഗ് നടന്‍ ശോഭന്‍ ബാബുവില്‍ മുന്‍മുഖ്യമന്ത്രി ജയലളിതക്ക് ജനിച്ച മകനാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ജെ. കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. തമിഴ്‌നാട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയതിനു ശേഷമാണു കോടതി ഉത്തരവ്. ജയലളിതയുടെ മകനാണെന്ന് തെളിയിക്കാന്‍ കൃഷ്ണമൂര്‍ത്തി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍വിശ്വാസ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനു തുടര്‍ന്നാണു കോടതിയുടെ ഉത്തരവ്.

1985ല്‍ ജനിച്ചെന്നാണു കൃഷ്ണമൂര്‍ത്തി അവകാശപ്പെട്ടത്. 1986ല്‍ ഈറോഡിലുള്ള വസന്തമണിയുടെ കുടുംബം തന്നെ ദത്തെടുക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞിരുന്നു. വസന്തമണി 1980-കളുടെ അവസാനത്തില്‍ എംജിആറിന്റെ വസതിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു വസന്തമണിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ദത്തെടുക്കല്‍ സംബന്ധിച്ച രേഖകളില്‍ ജയലളിതയും എംജിആറും വസന്തമണിയും ശോഭന്‍ ബാബുവും ഒപ്പിട്ടതായും കൃഷ്ണമൂര്‍ത്തി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ക്കു വിശ്വാസ്യതയില്ലെന്നു കോടതി കണ്ടെത്തി. മാത്രമല്ല, എംജിആര്‍ ഈ സമയത്ത് രോഗാവസ്ഥയില്‍ കഴിയുകയായിരുന്നെന്നും ഒപ്പിടാന്‍ പോലും സാധിക്കാതിരുന്ന സമയമായിരുന്നെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണു കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

Comments

comments

Categories: Politics, Top Stories