നാടിന്റെ പോക്ക് എങ്ങോട്ട്

നാടിന്റെ പോക്ക് എങ്ങോട്ട്

ദേശസ്‌നേഹം വികാരാധിഷ്ഠിതമാണ്, ഭരണകൂടങ്ങള്‍ ജനങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യവുമാണത്. എന്നാല്‍ ആധുനിക ജനാധിപത്യസമൂഹം വിമര്‍ശനാത്മകമായിക്കൂടി കാര്യങ്ങളെ കാണാന്‍ തയാറാണ്.

നിങ്ങളുടെ രാജ്യം ചരിക്കുന്നത് നേരായ പാതയിലാണോ എന്ന ചോദ്യത്തിന് മുമ്പില്‍ ലോകജനത ഏറെക്കുറെ സമാന മനസ്‌കരാണെന്ന് പഠനം. സ്വന്തം രാജ്യം തെറ്റായ പാതയില്‍ ആണെന്ന് ഏകദേശം മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളും വിശ്വസിക്കുന്നു. മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനം ഇപ്‌സോസ് മോറിസ് ‘വാട്ട് വറീസ് ദ വേള്‍ഡ്’ എന്ന സര്‍വേയില്‍ ഇരുപത്തഞ്ച് രാജ്യങ്ങളിലെ ആയിരം ജനങ്ങളില്‍ നടത്തിയ സര്‍വേയിലാണിത് പറയുന്നത്

രാജ്യങ്ങളുടെ താരതമ്യപഠനം: നേര്‍പാതയില്‍ സഞ്ചരിക്കുന്നവയും തെറ്റായ രീതിയില്‍ സഞ്ചരിക്കുന്നവയും

ഇന്ത്യ, ചൈന, സൗദി അറേബ്യ, റഷ്യ, അര്‍ജന്റീന, കാനഡ, പെറു, ഓസ്‌ട്രേലിയ, ജപ്പാന്‍, തുര്‍ക്കി, ബ്രിട്ടന്‍, ഇസ്രയേല്‍, യുഎസ്, ജര്‍മ്മനി, ബെല്‍ജിയം, പോളണ്ട്, സ്‌പെയിന്‍, സ്വീഡന്‍, ഹംഗറി, ഇറ്റലി, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കന്‍കൊറിയ, ഫ്രാന്‍സ്, മെക്‌സിക്കോ, എന്നിങ്ങനെ ഇരുപത്തഞ്ച് രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ നേരായ പാതയില്‍ സഞ്ചരിക്കുന്നവരും തെറ്റായ പാതയില്‍ സഞ്ചരിക്കുന്നവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

ഇതില്‍ ലോകജനതയില്‍ 63 ശതമാനം ആളുകളും തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. വെറും 37 ശതമാനം ജനത മാത്രമേ നേരായ പാതയിലൂടെ സഞ്ചരിക്കുന്നുള്ളൂ. രാജ്യങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ മറ്റു രാഷ്ട്രങ്ങള്‍ മാതൃകയാക്കേണ്ട രാഷ്ട്രമാണ് ചൈന. ചൈനയിലെ ജനങ്ങളില്‍ 90 ശതമാനം പേരും നേരായ പാതയില്‍ സഞ്ചരിക്കുന്നവരാണ്. ചൈന കഴിഞ്ഞാല്‍ സൗദി അറേബ്യയിലാണ് കൂടുതല്‍ പേരും നേരായ പാതയില്‍ സഞ്ചരിക്കുന്നത്. 80 ശതമാനം ആളുകള്‍ നേരായ രീതിയിലാണ് ഇവിടെ ജീവിക്കുന്നത്. മൂന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ ജനതയാണ്. ഇന്ത്യയില്‍ 76 ശതമാനം ആളുകളും നേരായ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്.

24 ശതമാനം ആളുകള്‍ മാത്രമാണ് തെറ്റായ പാതയില്‍ കൂടി സഞ്ചരിക്കുന്നുള്ളൂ. ഏറ്റവും കൂടുതല്‍ ആളുകള്‍ തെറ്റായ പാതയില്‍ സഞ്ചരിക്കുന്നത് മെക്‌സിക്കോയിലാണ്. ഇവിടെ 96 ശതമാനം ആളുകളും തെറ്റായ രീതിയില്‍ നടക്കുന്നവരാണ്. വെറും 4 ശതമാനം ആളുകള്‍മാത്രമാണ് ഇവിടെ നേരായ പാതയിലൂടെ സഞ്ചരിക്കുന്നത്. ഫ്രാന്‍സ്, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ഹംഗറി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം തന്നെ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്ന ജനവിഭാഗങ്ങളാണ് കൂടുതല്‍.

അതൃപ്തിയുടെ വ്യാപ്തി

ആഗോളതലത്തില്‍ 37 ശതമാനത്തില്‍ രണ്ട് ശതമാനം ആളുകളും വിശ്വസിക്കുന്നത് അവരുടെ രാജ്യം ശരിയായ പാതയില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ്. ഏഷ്യ- പസഫിക് പ്രദേശങ്ങളിലെ ബ്രിക്‌സ് സമ്പദ്‌വ്യവസ്ഥിയിലെ ആളുകള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസക്കാരാണ്. മറ്റുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ നിഷേധചിന്താഗതി ഉള്ളവരാണ്. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും ആളുകള്‍ സാധാരണയായി അശുഭ ചിന്താഗതിക്കാരാണ്. ചൈനക്കാരില്‍ 90 ശതമാനം ആളുകളും രാജ്യത്തിന്റെ നേര്‍ദിശയിലുള്ള പോക്കില്‍ വിശ്വാസം പ്രകടമാക്കുന്നു.

ചൈനയെ പിന്തുടരുന്ന രാജ്യമാണ് സൗദിഅറേബ്യ, ഇവിടത്തെ 80 ശതമാനം ആളുകളും രാജ്യത്തിന്റെ പോക്കില്‍ സംശയമില്ലാത്തവരാണ്. ഇന്ത്യ, റഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ കാല്‍ ശതമാനത്തില്‍ താഴെ ജനവിഭാഗങ്ങള്‍ വിശ്വസിക്കുന്നത് തങ്ങളുടെ രാജ്യം നേരായ പാതയില്‍ കൂടിയാണ് സഞ്ചരിക്കുന്നത് എന്നാണ്‌.

പാശ്ചാത്യരില്‍ കനേഡിയക്കാര്‍ മാത്രമാണ് (54 ശതമാനം) പോസിറ്റീവ് നിലപാടുള്ളവര്‍. യു.എസിലെ ജനവിഭാഗത്തില്‍ 37 ശതമാനം മുതല്‍ 35ശതമാനം വരെ ആളുകള്‍ ദൃഢവിശ്വാസമുള്ളവരാണ്. യു.എസ് തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സര്‍വേയിലെ വിവരങ്ങളാണിത്. തെരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ 88 ശതമാനം മുതല്‍ 96 ശതമാനം വരെയുള്ള ജനങ്ങളും രാജ്യം തെറ്റായ പാതയില്‍ സഞ്ചരിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമാണ്. ആഗോളതലത്തില്‍ ലിംഗഭേദമനുസരിച്ച് പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ച് തങ്ങളുടെ രാജ്യത്തെക്കുറിച്ച് കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ളവരാണ്. യു.എസ്, റഷ്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍-പെണ്‍ ആത്മവിശ്വാസത്തില്‍ വലിയ വ്യത്യാസങ്ങളാണുള്ളത്.

അശുഭപ്രതീക്ഷ എന്തുകൊണ്ട്?

ഇപ്‌സോസ് മോറിസിന്റെ സമഗ്രപഠനം പ്രതിപാദിക്കുന്നത് ജനങ്ങളുടെ മനസ്സിന്റെ അതൃപ്തിയാണ്. അതില്‍ കൂടുതലും ജോലിയുടെ കാര്യത്തിലാണ്. ഇതിനെക്കുറിച്ച് 38 ശതമാനം ആളുകളാണ് പ്രതികരിച്ചത്. 2010 ലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പഠനം നടത്തിയത്. 51 ശതമാനം പൗരന്മാര്‍ ജോലിയുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. ഇന്ന് തൊഴിലില്ലായ്മയെക്കുറിച്ചോര്‍ത്ത് സ്‌പെയിനില്‍ 70 ശതമാനവും ഇറ്റലിയില്‍ 65 ശതമാനവും ആളുകള്‍ ആശങ്കപ്പെടുന്നു.

അടുത്തതായി വരുന്നത് ദാരിദ്ര്യവും സാമൂഹ്യസമത്വവുമാണ് (ആഗോളതലത്തില്‍ 38%) ഇത് ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നത് ഹംഗറി (56%), റഷ്യ (52%) എന്നീ രാജ്യങ്ങളാണ്. പക്ഷേ ഏറ്റവും കൂടുതല്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നത് ജര്‍മ്മനി, ബംഗ്ലാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്.

മൂന്നാമത്തെ പൊതുഉല്‍ക്കണ്ഠ ആഗോളതലത്തിലെ സാമ്പത്തിക, രാഷ്ട്രീയ അഴിമതിയാണ്. (30%). ഉത്തരകൊറിയ ആണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടുന്ന രാജ്യം.

കുറ്റകൃത്യം, കലാപം, ആരോഗ്യപരിപാലനം എന്നിവയെല്ലാമാണ് ആഗോളതലത്തിലെ പ്രധാനപ്പെട്ട അഞ്ച് ആശങ്കകള്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ് ഈ കാര്യങ്ങളില്‍ കൂടുതലായും ആശങ്ക പ്രകടിപ്പിക്കുന്നത്. പെറു, മെക്‌സികോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ ഭീകരവാദത്തെക്കുറിച്ച് ആശങ്കപ്പെടുന്നു. തുര്‍ക്കി, ഹംഗറി ജനത ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് കൂടുതലായും ആശങ്കപ്പെടുന്നത്.

രാജ്യങ്ങള്‍ ആശങ്കപ്പെടുന്ന പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങള്‍ ഏതെല്ലാം?

തൊഴിലില്ലായ്മ 38%
ദാരിദ്ര്യം, സാമൂഹിക അസ്വമത്വം 34%
സാമ്പത്തിക, രാഷ്ട്രീയ അഴിമതി 33%
കുറ്റകൃത്യം, കലാപം 29%
ആരോഗ്യപരിപാലനം 22%

സഹിഷ്ണുതയും വ്യാകുലതയും

വിദ്യാഭ്യാസകാര്യത്തില്‍ ലാറ്റിനമേരിക്കയും പെറുവും 41% ആശങ്കപ്പെടുന്നു. എന്നാല്‍ സ്വീഡനിലും ഇസ്രയേലിലും ഇതിനേക്കാള്‍ 9 ശതമാനമാണ് വര്‍ധനവ്.

ആഗോളതലത്തില്‍ കുടിയേറ്റത്തെക്കുറിച്ച് ആകുലപ്പെടുന്നത് വളരെക്കുറച്ചു പേരാണ്് (19%). പക്ഷേ ബ്രിട്ടനില്‍ ആളുകള്‍ കൂടുതലായി (38%) ആശങ്കപ്പെടുന്നത് വര്‍ധിച്ചു വരുന്ന കുടിയേറ്റത്തെക്കുറിച്ചാണ്.

സ്ത്രീയും പുരുഷനും രാജ്യത്തിലെ ഓരോ കാര്യത്തെക്കുറിച്ചും ഒരുപോലെ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്‌സോസ് അഥവ മോറിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള കാര്യം സ്ത്രീകള്‍ കൂടുതലായും ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നത് എന്നാണ്.

Comments

comments

Categories: FK Special, World
Tags: Nationalism