മൂന്നാര്‍ കൈയ്യേറ്റം: ദുരനുഭവങ്ങളുണ്ടായെന്നു സുരേഷ്‌കുമാര്‍

മൂന്നാര്‍ കൈയ്യേറ്റം: ദുരനുഭവങ്ങളുണ്ടായെന്നു സുരേഷ്‌കുമാര്‍

മൂന്നാര്‍: മൂന്നാറില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനില്‍നിന്നും ദുരനുഭവങ്ങളുണ്ടായിരുന്നെന്നു മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന കെ സുരേഷ്‌കുമാര്‍.  മൂന്നാറിലെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ സ്വീകരിച്ചിട്ടുള്ളത്.

റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങുന്നതിനു മുന്‍പു ശുപാര്‍ശയുമായി എംഎല്‍എ ദൗത്യസംഘത്തെ സമീപിച്ചിരുന്നു. അദ്ദേഹം കൈയ്യേറി നിര്‍മിച്ച കെട്ടിടം പൊളിക്കരുതെന്നായിരുന്നു ആവശ്യം. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു പറയാന്‍ നിര്‍ദേശിച്ചതായും സുരേഷ്‌കുമാര്‍ പറഞ്ഞു.

Comments

comments

Categories: Top Stories