ഫോര്‍ഡ് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും

ഫോര്‍ഡ് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും

ഫിഗോ ഹാച്ച്ബാക്ക് മുതല്‍ മസ്താങ് സെഡാന്‍ വരെ വരെയുള്ള കാറുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്

ന്യൂ ഡെല്‍ഹി : വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ ഏപ്രില്‍ മുതല്‍ തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും. നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതാണ് തീരുമാനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.

ഫിഗോ ഹാച്ച്ബാക്ക് മുതല്‍ മസ്താങ് സെഡാന്‍ വരെ വരെയുള്ള ഉല്‍പ്പന്നനിരയാണ് കമ്പനി രാജ്യത്ത് വില്‍ക്കുന്നത്. 4.65 ലക്ഷത്തിനും 66.30 ലക്ഷം രൂപയ്ക്കുമിടയിലാണ് ഫോര്‍ഡ് കാറുകളുടെ ഡെല്‍ഹി എക്‌സ്-ഷോറൂം വില.

നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഫോര്‍ഡ് കാറുകളുടെ വില ഏപ്രില്‍ മുതല്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ് ഇന്ത്യ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച്ച വോള്‍വോ ഓട്ടോ ഇന്ത്യ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില ഏപ്രില്‍ മുതല്‍ രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഹോണ്ട കാര്‍സ് ഇന്ത്യ പതിനായിരം രൂപ വരെയും ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു രണ്ട് ശതമാനത്തോളവും ഏപ്രില്‍ മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Ford, Hike price