മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മനുഷ്യാവകാശങ്ങളുടെ മരണം

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മനുഷ്യാവകാശങ്ങളുടെ മരണം

കലാപ കലുഷിതമായ ആഫ്രിക്കന്‍ മേഖലയില്‍ യുഎന്‍ സമാധാന ശ്രമങ്ങള്‍ ഫലം കാണുമോ? ആഫ്രിക്കന്‍ ജനങ്ങളില്‍ പകുതിയോളം ആളുകളും സഹായങ്ങള്‍ ലഭിക്കേണ്ടവരാണ്. അവര്‍ക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്തുവാനുള്ള സെക്യൂരിറ്റി കൗണ്‍സിലിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ സത്വരശ്രദ്ധ ലഭിക്കേണ്ടത് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിനാണ്

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത് ആഫ്രിക്കയിലെ ഒരു വിഭാഗം ജനങ്ങളാണ്. ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിനെ (സിഎആര്‍) നിത്യദുഃഖത്തിലേക്കാണ് തള്ളിവിട്ടത്. ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങളുടെ കണക്കുകള്‍ എടുത്തു നോക്കുമ്പോള്‍ ആഫ്രിക്കയില്‍ ഇന്ന് ജീവിക്കുന്ന ആളുകളില്‍ പകുതിയോളം പേരും സഹായങ്ങള്‍ ആവശ്യമുള്ളവരാണ്. യുഎന്‍ അധികൃതര്‍ ലോകരാഷ്ട്രങ്ങളോട് സഹായത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. മേഖലയില്‍ സമാധാനാന്തരീക്ഷം പുലരാന്‍ പരിശ്രമങ്ങളുമായി മുമ്പോട്ടു പോകുകയാണവര്‍.

മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ഫോസ്റ്റിന്‍ അര്‍ച്ചേന്‍ജ് ടൗദേരയും സമാധാനം നിലനിര്‍ത്താനായുള്ള പ്രവര്‍ത്തനങ്ങളുടെ ജനറല്‍ സെക്രട്ടറി ഹേര്‍വ് ലാഡ്‌സോസും ചേര്‍ന്നാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. സുരക്ഷാസമിതിയുടെ ആഭിമുഖ്യത്തിലാണ് നീക്കം. ബഹുരാഷ്ട്ര സമഗ്രസുസ്ഥിര ദൗത്യത്തിന്റെ (മിനുസ്‌ക) നേതൃത്വത്തില്‍ കുറഞ്ഞു വരുന്ന സ്ഥിരത നിലനിര്‍ത്താനും നാടിന്റെ ആധിപത്യം പുനഃസ്ഥാപിക്കാനും ശ്രമം നടക്കുന്നു.

ദൗത്യത്തിലൂടെ എക്കാലവും സമാധാനം നിലനിര്‍ത്താനും പതിയെ ജനാധിപത്യം പുനഃസ്ഥാപിക്കാനും ഭരണത്തിന് പിന്തുണ നല്‍കാനുമാണ് ശ്രമിക്കുന്നത്. ഇതിനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്.

ഇന്ന് ഈ നാട് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നോണമാണ് ദൗത്യം പ്രവര്‍ത്തിക്കുന്നത്. നാടിന്റെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ അയഞ്ഞ മട്ടിലായിരുന്നു നടന്നു കൊണ്ടിരുന്നതെന്ന് ലാഡ്‌സോസ് ശ്രദ്ധിച്ചിരുന്നു. ആയുധധാരിയായ ഗ്രിപ് എന്ന വിഭാഗമായിരുന്നു രാജ്യത്തിന്റെ മറ്റ് 14 ആയുധസേനയെയും നിയന്ത്രിച്ചിരുന്നത്. ഗ്രിപ് അടക്കമുള്ള വിഭാഗങ്ങള്‍ നിരായുധീകരിക്കപ്പെട്ടിരുന്നു. രാജ്യത്താകമാനം നിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി നടക്കുന്നത് ലോഡ്‌സോസ് ശ്രദ്ധിച്ചു. മിനുസ്‌കയിലെ സമാധാനസേനയ്ക്ക് മേഖലയില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്ക് 30 മില്ല്യണ്‍ സമൂഹത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാനും അതിനായി പ്രവര്‍ത്തിച്ചവര്‍ക്കും അനുവദിച്ചു.യൂറോപ്യന്‍ യൂണിയന്‍ 2.2 ബില്ല്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനവും നല്‍കിയിരുന്നു.

സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പുറമെ സുരക്ഷാസമിതി ഇന്ന് ആഫ്രിക്കയില്‍ നിരവധി പ്രവര്‍ത്തന പരിപാടികള്‍ നടക്കുന്നുണ്ട്. യുഎന്നിനെയും യൂറോപ്യന്‍ യൂണിയനെയും ലോക ബാങ്കിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. മൂന്നു സംഘടനകളും ഇന്ന് സമാധാനശ്രമങ്ങളെ അനുകൂലിക്കാനും ജനങ്ങളും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധം വളര്‍ത്താനും ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാണത്തെയും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

യുഎന്നിലെ മൊറോക്കോ പ്രതിനിധി ഒമര്‍ ഹിലാരി മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സമാധാനം നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചുരുക്കത്തില്‍ രൂപരേഖ തയ്യാറാക്കുകയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനായി പുറപ്പെടുന്നുണ്ടെന്നും അറിയിച്ചു കഴിഞ്ഞു.

പൊതുസഭയുടെയും സുരക്ഷാസമിതിയുടെയും ഇടയിലാണ് സമാധാന കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 193 അംഗങ്ങളുള്ള സംസ്ഥാനങ്ങളില്‍ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും യുഎന്നിലെ പ്രഗല്‍ഭരായ 14 ഏജന്‍സികളുടെ കൂടെ നിന്ന് രാജ്യത്തെ തര്‍ക്കകാരണങ്ങള്‍ കണ്ടെത്തി സമാധാനം പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നു.

രാഷ്ട്രത്തിന്റെ പകുതിയോളം പേര്‍ സഹായത്തിനു കേഴുന്നു

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് വേറെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ അക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതിന്റെ ഭാഗമായി 2.2 ദശലക്ഷത്തോളം ആളുകള്‍ ദുരിതബാധിതരായി. അതിന്റെ പേരില്‍ ഇന്നും അവിടത്തെ ജനവിഭാഗങ്ങളില്‍ പകുതിയോളം ആളുകള്‍ക്ക് പരസഹായം ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.

സെപ്റ്റംബര്‍ മാസത്തില്‍ നടന്ന അക്രമങ്ങളുടെ ഫലമായി ആഫ്രിക്കന്‍ ജനങ്ങളില്‍ അഞ്ചിലൊന്ന് ആളുകള്‍ ഇന്ന് അയല്‍രാജ്യങ്ങളിലേക്ക് കുടിയേറി.

രാജ്യാന്തര സമൂഹം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെ ഒരിക്കലും കൈവിടരുതെന്ന് സിഎആര്‍ കോര്‍ഡിനേറ്റര്‍ മൈക്കിള്‍ യാവോ പറഞ്ഞു.
യുഎന്നും അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കു വേണ്ടി 2017 ല്‍ 399.5 മില്ല്യണ്‍ ഡോളറിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ 19 മില്ല്യണ്‍ ഡോളര്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു.

ആവശ്യമായ സാമ്പത്തികസഹായം അവര്‍ക്ക് നല്‍കിയില്ലെങ്കില്‍ രാജ്യം പ്രതിസന്ധിയില്‍ പ്രതിസന്ധിയില്‍പ്പെടുമെന്നു യാവോ മുന്നറിയിപ്പ് നല്‍കി. മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതോടൊപ്പം അവരുടെ മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം പറയുന്നു.

 

Comments

comments

Categories: FK Special