Archive

Back to homepage
Top Stories

സുപ്രീം കോടതിയുടെ ചോദ്യത്തിന് ആര്‍ബിഐക്ക് മറുപടിയില്ല

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയത് പോലെ, അസാധുനോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് മാര്‍ച്ച് 31 വരെ എന്തുകൊണ്ട് സമയം അനുവദിച്ചില്ല എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് റിസര്‍വ് ബാങ്കിന് ഉത്തരമില്ല. വിവരാവകാശ നിയമ പ്രകാരം ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്നുള്ള അപേക്ഷ ആര്‍ബിഐ

Business & Economy

ശ്രീറാം പ്രോപ്പര്‍ട്ടീസ് 15,000 കോടി രൂപ നിക്ഷേപിക്കും

അടുത്ത 7-8 വര്‍ഷത്തിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന മുപ്പതോളം പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കും ന്യൂ ഡെല്‍ഹി : അടുത്ത 7-8 വര്‍ഷത്തിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന മുപ്പതോളം പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ശ്രീറാം പ്രോപ്പര്‍ട്ടീസ് 15,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ആറ് പ്രമുഖ നഗരങ്ങളിലായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ

Top Stories Women

സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോള്‍ ഫ്രീ നമ്പര്‍’മിത്ര 181′ നിലവില്‍ വന്നു. രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമാവുന്ന അഞ്ചാമത് സംസ്ഥാനമാണ്

Politics Top Stories

ഗാന്ധിയെ പുകഴ്ത്തി മോദിയുടെ മന്‍ കി ബാത്

ന്യൂഡെല്‍ഹി: യുവ വിപ്ലവകാരന്‍ എന്ന നിലയില്‍ മഹാത്മ ഗാന്ധിയുടെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്. മഹാന്മാ ഗാന്ധി പൊതുജീവിതത്തിലേക്ക് കടന്ന സമയം ഒരു വഴിത്തിരിവായിരുന്നുവെന്നും നരേന്ദ്ര മോദി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ

Top Stories

2021ഓടെ പത്തില്‍ നാല് തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് വിദഗ്ധര്‍

നൈപുണ്യത്തില്‍ നിന്ന് ഓട്ടോമേഷനിലേക്ക് വ്യവസായങ്ങളുടെ ശ്രദ്ധ മാറുന്നു ന്യൂഡെല്‍ഹി: ഓട്ടോമേഷനെ തുടര്‍ന്ന് ആഗോളതലത്തില്‍ 2021ഓടെ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് വിദഗ്ധര്‍. ലോകത്തില്‍ എല്ലാ മേഖലകളിലും പടരുന്ന പുതിയ പ്രവര്‍ത്തനരീതിയാണ് ഓട്ടോമേഷനെന്നും, ഇത് താഴെതട്ടിലും ബാധിക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. എന്‍ജിനീയറിംഗ്,

Top Stories

സുപ്രീംകോടതിയില്‍ സെന്‍കുമാറിന്റെ റിജോയ്‌നര്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ സെന്‍കുമാറിന്റെ റിജോയ്‌നര്‍ സത്യവാങ്മൂലം. സര്‍ക്കാര്‍ നടപടിക്കെതിരേ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ സെന്‍കുമാര്‍ വീണ്ടും റിജോയ്‌നര്‍ നല്‍കിയിരിക്കുന്നത്. കേസ് ഇന്നു

Top Stories

മൂന്നാര്‍ കൈയ്യേറ്റം: ദുരനുഭവങ്ങളുണ്ടായെന്നു സുരേഷ്‌കുമാര്‍

മൂന്നാര്‍: മൂന്നാറില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനില്‍നിന്നും ദുരനുഭവങ്ങളുണ്ടായിരുന്നെന്നു മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന കെ സുരേഷ്‌കുമാര്‍.  മൂന്നാറിലെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ സ്വീകരിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങുന്നതിനു മുന്‍പു ശുപാര്‍ശയുമായി എംഎല്‍എ ദൗത്യസംഘത്തെ സമീപിച്ചിരുന്നു. അദ്ദേഹം കൈയ്യേറി

Top Stories

വിമാന ജീവനക്കാരനെ മര്‍ദ്ദിച്ച എംപിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്‌വാദിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം വാര്‍ത്തയിലിടം പിടിച്ചിരുന്നു രവീന്ദ്ര ഗെയ്ക്‌വാദ്. സംഭവത്തില്‍ പ്രതിഷേധിച്ചു വിമാന കമ്പനികള്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ട്രെയിനില്‍ മുംബൈയിലേക്ക്

Top Stories World

ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരേ ആക്രമണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം തുടര്‍ക്കഥയാവുന്നു. ശനിയാഴ്ച മലയാളിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനു നേരേയാണ് ആക്രമണം നടന്നത്. ഇയാള്‍ ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാര്‍ട്ടിലെ മക്‌ഡൊണാള്‍ഡ് ഭക്ഷണശാലയില്‍നിന്നും ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണു പ്രദേശവാസികളടങ്ങിയ സംഘം ആക്രമിച്ചത്. ആക്രമണത്തിനിരയായ

Banking

ബാങ്കുകളും ഫിന്‍ടെക് സ്റ്റാര്‍ട്ട് അപ്പുകളും കൂടുതല്‍ സഹകരണത്തിന്

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡാറ്റ ശേഖരണത്തിനുമെല്ലാം ഫിന്‍ടെക്കുകളെ ബാങ്കുകള്‍ ആശ്രയിക്കുന്നു ന്യൂഡെല്‍ഹി: ധനകാര്യ സേവനങ്ങളും ടെക്‌നോളജിയും ഉള്‍ച്ചേരുന്ന ഫിന്‍ടെക് കമ്പനികളും ബാങ്കുകളും സഹകരണം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. മെച്ചപ്പെട്ട സേവനങ്ങളാണ് ഫിന്‍ടെക് കമ്പനികള്‍ നല്‍കുന്നതെന്നാണ് വിവിധ ബാങ്കുകള്‍ അഭിപ്രായപ്പെടുന്നത്. 2011ല്‍ അസാധാരണമായൊരു പ്രശ്‌നത്തെ ഐസിഐസിഐ

Auto

ഫോര്‍ഡ് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും

ഫിഗോ ഹാച്ച്ബാക്ക് മുതല്‍ മസ്താങ് സെഡാന്‍ വരെ വരെയുള്ള കാറുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത് ന്യൂ ഡെല്‍ഹി : വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ ഏപ്രില്‍ മുതല്‍ തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കും. നിര്‍മ്മാണ ചെലവുകള്‍

Auto Trending

ഹീറോയെ മറികടന്നു ; ടിവിഎസ് രണ്ടാമത്തെ വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ടിവിഎസ്സിന്റെ നേട്ടം ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോര്‍ കോര്‍പ്പിനെ മറികടന്ന് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യത്തെ രണ്ടാമത്തെ വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി മാറി. ഈ സാമ്പത്തിക

Sports World

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരേ നടന്ന ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരേ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ഖ്വാരി യാസിന്‍ അഥവാ ഉസ്താദ് അസ്ലം, ഈ മാസം 19നു അഫ്ഗാനിലെ പക്തിക പ്രവശ്യയില്‍ വച്ചു യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ ശനിയാഴ്ച

Business & Economy

അക്കോര്‍ ഇന്ത്യയില്‍ ഒമ്പത് ഹോട്ടലുകള്‍ കൂടി തുറക്കും

ഇന്ത്യയില്‍ ആകെ ഹോട്ടല്‍ മുറികളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുകയാണ് ലക്ഷ്യം ന്യൂ ഡെല്‍ഹി : ആഗോള ഹോസ്പിറ്റാലിറ്റി പ്രമുഖരായ അക്കോര്‍ ഹോട്ടല്‍സ് ഈ വര്‍ഷാവസാനത്തോട ഇന്ത്യയില്‍ ഒമ്പത് ഹോട്ടലുകള്‍ കൂടി തുറക്കും. ഇതിലൂടെ ഇന്ത്യയില്‍ തങ്ങളുടെ ആകെ ഹോട്ടല്‍ മുറികളുടെ എണ്ണം

World

യുഎസില്‍ വീണ്ടും വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

സിന്‍സിനാറ്റി: ഞായറാഴ്ച പുലര്‍ച്ചെ യുഎസിലെ സിന്‍സിനാറ്റിയിലുള്ള കാമിയോ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15-ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സിന്‍സിനാറ്റി പൊലീസ് അറിയിച്ചു. സിന്‍സിനാറ്റിയിലെ ലിന്‍വുഡിലുള്ള കെല്ലോഗ് അവന്യുയിലാണു വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം നടന്നതെന്ന് പൊലീസ്