വാഗൊനെറുടെ കഷ്ടകാലം; ജിഎമ്മിന്റെയും

വാഗൊനെറുടെ കഷ്ടകാലം; ജിഎമ്മിന്റെയും

വാഹന നിര്‍മാണ രംഗത്തെ അതികായന്‍മാരാണ് ജനറല്‍ മോട്ടോഴ്‌സ്. എന്നിരുന്നാലും അമേരിക്കന്‍ വമ്പന്‍മാരെയും ശനിദശ വേട്ടയാടാതിരുന്നില്ല. അതിന്റെ മൂര്‍ധന്യതയില്‍ കമ്പനി ചെയര്‍മാന്‍ റിക്ക് വാഗൊനെറുടെ പണിയും പോയി. 1998ലാണ് വാഗൊനെര്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്രസിഡന്റായത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ചീഫ് എക്‌സിക്യൂട്ടിവ് പദവും വാഗൊനെറെ തേടിയെത്തി. ജിഎമ്മിന്റെ തലവന്‍ എന്ന നിലയില്‍ കമ്പനിയില്‍ ചില പുനഃസംഘടനകള്‍ അദ്ദേഹം നടത്തി. തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍, ഫാക്റ്ററികള്‍ അടച്ചുപൂട്ടല്‍, നഷ്ടത്തിലായ ഓള്‍ഡ്‌സ്‌മൊബീല്‍ ബ്രാന്‍ഡിന് അന്ത്യം കുറിയ്ക്കല്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെട്ടു. അതിനൊപ്പം പല വിമര്‍ശനങ്ങളും വാഗൊനെര്‍ നേരിട്ടു.

ജിഎമ്മിലെ ഇന്നൊവേഷന്‍ മന്ദഗതിയിലാണെന്നതാണ് അതിലൊന്ന്. വാഹന പ്രേമികളുടെ മാറുന്ന അഭിരുചികള്‍ മനസിലാക്കാന്‍ കമ്പനി പരാജയപ്പെട്ടെന്നത് മറ്റൊന്ന്. തുടര്‍ന്ന് ജനറല്‍ മോട്ടോഴ്‌സ് തിരിച്ചടികളെ നേരിടാന്‍ തുടങ്ങി. 2008ല്‍ ലോകത്ത് ഏറ്റവും വില്‍പ്പന സ്വന്തമാക്കുന്ന കാര്‍-ട്രക്ക് നിര്‍മാതാക്കള്‍ എന്ന പെരുമ ജിഎമ്മില്‍ നിന്ന് ടൊയോട്ട തട്ടിയെടുക്കുകയും ചെയ്തു. സാമ്പത്തിക മാന്ദ്യവും ജിഎമ്മിനെ വേട്ടയാടി. വാഗൊനെറുടെ കാലത്ത് ബില്ല്യണ്‍ കണക്കിന് ഡോളറാണ് ജിഎമ്മിന് കൈമോശംവന്നത്. ഒടുവില്‍ ഒബാമ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം 2009 മാര്‍ച്ചില്‍ വാഗൊനെര്‍ ജനറല്‍ മോട്ടോഴ്‌സിന്റെ തലപ്പത്തു നിന്ന് രാജിവെച്ചിറങ്ങി.

Comments

comments

Categories: Auto, FK Special