സരോവര്‍ ഹോട്ടല്‍സിന്റെ വാല്യു ബ്രാന്‍ഡായ ഹോംടെലിന്റെ ആദ്യ ഹോട്ടല്‍ നെയ്‌റോബിയില്‍ ഉയരും

സരോവര്‍ ഹോട്ടല്‍സിന്റെ വാല്യു ബ്രാന്‍ഡായ ഹോംടെലിന്റെ ആദ്യ ഹോട്ടല്‍ നെയ്‌റോബിയില്‍ ഉയരും

റ്റെറ്റേസി ഹോംടെല്‍ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടല്‍ കെനിയന്‍ തലസ്ഥാനത്തെ സരോവര്‍ ഹോട്ടല്‍സിന്റെ നാലാമത്തേതായിരിക്കും

ന്യൂ ഡെല്‍ഹി : സരോവര്‍ ഹോട്ടല്‍സ് തങ്ങളുടെ വാല്യു ബ്രാന്‍ഡായ ഹോംടെലിന്റെ വിദേശ അരങ്ങേറ്റം പ്രഖ്യാപിച്ചു. കെനിയയിലെ നെയ്‌റോബിയിലാണ് ആദ്യ ഹോംടെല്‍ തുറക്കുന്നത്. റ്റെറ്റേസി ഹോംടെല്‍ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടല്‍ കെനിയന്‍ തലസ്ഥാനത്തെ സരോവര്‍ ഹോട്ടല്‍സിന്റെ നാലാമത്തേതായിരിക്കും. ദ ഹീറോണ്‍ പോര്‍ട്ടിക്കോ, ദ സെഹ്‌നേറിയ പോര്‍ട്ടിക്കോ, ദ ലസീസി പ്രീമിയര്‍ എന്നീ ഹോട്ടലുകള്‍ സരോവര്‍ ഹോട്ടല്‍സിന്റേതായി നെയ്‌റോബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ സരോവര്‍ ഹോട്ടല്‍സിന് ആഫ്രിക്കയില്‍ 800 ഹോട്ടല്‍ മുറികളും നെയ്‌റോബിയില്‍ മാത്രം 400 മുറികളുമാകും.

റ്റെറ്റേസി ഹൗസിംഗ് ലിമിറ്റിഡന് കീഴില്‍ നെയ്‌റോബി റിവര്‍സൈഡ് ഡ്രൈവില്‍ നിര്‍മ്മിക്കുന്ന റ്റെറ്റേസി ഹോംടെലില്‍ എണ്‍പത് മുറികളാണ് ഒരുക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒന്നാംതരം ഹോട്ടലായിരിക്കും റ്റെറ്റേസി ഹോംടെല്‍. പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 2019 ല്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുടക്കുന്ന പണത്തിനനുസരിച്ച് മികച്ച സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് ഇന്ത്യയിലും വിദേശങ്ങളിലും ആവശ്യകത വര്‍ധിച്ചുവരികയാണെന്നും തങ്ങളുടെ മിഡ്-സെഗ്‌മെന്റ് ബ്രാന്‍ഡായ ഹോംടെല്‍ ഇത്തരക്കാരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സരോവര്‍ ഹോട്ടല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അജയ് കെ ബകായ പറഞ്ഞു.

സരോവര്‍ ഹോട്ടല്‍സിന്റെ ആഫ്രിക്കയിലെ എട്ടാമത്തെ പ്രോപ്പര്‍ട്ടിയാണ് റ്റെറ്റേസി ഹോംടെല്‍ നെയ്‌റോബി. ടാന്‍സാനിയ ദാര്‍-ഇസ്-സലാമിലെ ന്യൂ ആഫ്രിക്ക ഹോട്ടല്‍, സൗത്ത് സുഡാന്‍ ജുബയിലെ പനോരമ സരോവര്‍ പോര്‍ട്ടിക്കോ, സാംബിയ ലുസാക്കയിലെ സരോവര്‍ പ്രീമിയര്‍, എത്യോപ്യ ആഡിസ് അബാബയിലെ സരോവര്‍ പ്രീമിയര്‍ എന്നിവയാണ് ഗ്രൂപ്പിന്റെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് പ്രോപ്പര്‍ട്ടികള്‍.

 

Comments

comments

Categories: Business & Economy