തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ബിഎസ്പി നേതാവ് മായവതി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയമുന്നയിച്ചിരുന്നു. യുപിയിലും പഞ്ചാബിലും ഇവരുടെ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുര്‍ന്നായിരുന്നു ഇത്. വോട്ടര്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു മായാവതിയുടെ ആരോപണം.

Comments

comments

Categories: Politics, Top Stories