സോണിയ ഗാന്ധി തിരിച്ചെത്തി

സോണിയ ഗാന്ധി തിരിച്ചെത്തി

ന്യൂഡല്‍ഹി: വിദേശത്തായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തി. ചികിത്സാവശ്യങ്ങള്‍ക്കായി ഈ മാസം എട്ടാം തീയതിയാണു സോണിയ അമേരിക്കയിലേക്ക് പോയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു തിരക്കിലായതിനാല്‍ സോണിയയോടൊപ്പം മക്കളായ രാഹുലിനോ പ്രിയങ്കയ്‌ക്കോ അനുഗമിക്കാനും സാധിച്ചിരുന്നില്ല. തുടര്‍ന്നു കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ യുഎസിലേക്കു പോയത്.

സോണിയയ്‌ക്കൊപ്പം രാഹുലും ഡല്‍ഹിയില്‍ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസില്‍ ഉടന്‍ സംഘടനാ തലത്തില്‍ ഉടച്ചുവാര്‍ക്കലുണ്ടാകുമെന്ന് ശ്രുതിയുണ്ട്. യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്നു പുനസംഘടന വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

Comments

comments

Categories: Politics

Related Articles